Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രണയം നിരസിച്ചപ്പോൾ 15 കാരിയോട് യുവാവിന് കടുത്ത പകയായി; വീട്ടിൽ ആളില്ലാത്ത നേരത്ത് മദ്യലഹരിയിലെത്തി ആക്രമിച്ചു; വയറിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത് നാട്ടുകാർ; ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച പെൺകുട്ടി കൊല്ലപ്പെട്ടു

പ്രണയം നിരസിച്ചപ്പോൾ 15 കാരിയോട് യുവാവിന് കടുത്ത പകയായി; വീട്ടിൽ ആളില്ലാത്ത നേരത്ത് മദ്യലഹരിയിലെത്തി ആക്രമിച്ചു; വയറിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിച്ച യുവാവിനെ പിടികൂടിയത് നാട്ടുകാർ; ഗുരുതര പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച പെൺകുട്ടി കൊല്ലപ്പെട്ടു

തിരൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് തിരൂരിൽ യുവാവ് കുത്തിപരിക്കേൽപ്പിച്ച 15കാരി കൊല്ലപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ബംഗാൾ സ്വദേശിയായ സാദത്ത് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സാദത്ത് ഹുസൈൻ സാമിനയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയ്ക്ക് 12 ഓടെയാണ് പെൺകുട്ടിക്ക് കുത്തേറ്റത്. കാലിനും, വയറിനും നെഞ്ചിനും കുത്തേറ്റുവെന്നാണ് വിവരം.

പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് ആക്രമിക്കപ്പെട്ടത്. ആദ്യം തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സാമിനയെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. പ്രതിയായ സാദത്തിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് നാട്ടുകാർ പറയുന്നത്.തിരൂർ വിഷുപാടത്ത് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്ന വീട്ടിൽ തന്നെയാണ് സാദത്തും താമസിച്ചിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP