Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബുദ്ധമതത്തിന്റെ കാറ്റ് കേരളത്തിലും വീശുന്നു; ഘർവാപ്പസി കാലത്ത് കാസർഗോഡ് ബുദ്ധമതം സ്വീകരിച്ചത് ദളിതരും ക്രൈസ്തവരും മുസ്ലീങ്ങളും അടക്കം 1500 പേർ

ബുദ്ധമതത്തിന്റെ കാറ്റ് കേരളത്തിലും വീശുന്നു; ഘർവാപ്പസി കാലത്ത് കാസർഗോഡ് ബുദ്ധമതം സ്വീകരിച്ചത് ദളിതരും ക്രൈസ്തവരും മുസ്ലീങ്ങളും അടക്കം 1500 പേർ

കാഞ്ഞങ്ങാട്  : ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് എഡി ആറാം നൂറ്റാണ്ടിൽ ശ്രീ ബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്‌കാരങ്ങളിലേക്കും പടർന്നു പന്തലിക്കുയുണ്ടായി. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. എന്നാൽ പിന്നീട് കാര്യങ്ങൾ മാറി. ഇന്ത്യയിൽ ബുദ്ധമത വിശ്വാസികൾ ന്യൂനപക്ഷമായി. സംഘബോധവും സമാധാനവും മുന്നോട്ടു വയ്ക്കുന്ന ബുദ്ധമതത്തിന് വീണ്ടും വേരുകളുണ്ടാക്കാനാണ് വിശ്വാസികളുടെ ശ്രമം.

ഇതിന്റെ ഭാഗമായി കേരളത്തിലും ബുദ്ധമതം ചുവടുറപ്പിക്കാനെത്തുന്നു. സംഘപരിവാർ സംഘടനകളുടെ ഘർവാപ്പസി സജീവമാകുന്നതിനിടെയാണ് ബുദ്ധമതത്തിന്റേയും വരവ്. ജാതിവിവേചനം മൂലം ജനം അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബുദ്ധമതവ്യാപനത്തിന്റെ പ്രസക്തി അവതരിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കാസർഗോഡ് ദളിതരും ദളിത് ക്രൈസ്തവരുമടക്കം ആയിരത്തി അഞ്ഞൂറോളം പേർ ബുദ്ധമതാനുയായികളായി. നാഗ്പൂർ ആസ്ഥാനമായുള്ള ആൾ ഇന്ത്യാ മൂൽനിവാസി ബഹുജൻസമാജ് സംഘിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ ചടങ്ങിലാണ് ഇവർ ധർമ്മദീക്ഷ സ്വീകരിച്ചത്.

ഡോ. അംബേദ്കർ ജാതിവ്യവസ്ഥയ്‌ക്കെതിരെ രചിച്ച പുസ്തകത്തിന്റെ നൂറാംവാർഷികം പ്രമാണിച്ചായിരുന്നു ഈ ചടങ്ങ്. മൈസൂരിലെ ചേതനാ വിഹാർ കൊടഗാലയിലെ മനോരങ്കിത ബനേജി, മൈസൂർ നളന്ദ സർവകലാശാല സെക്രട്ടറി ബോധിദത്ത ബനേജി, ബംഗളുരു അശോക ബുദ്ധവിഹാറിലെ ദേവനഹള്ളി അനിരുദ്ധ ബനേജി, ബംഗളുരു ബോധി ധർമ്മ ബനേജി എന്നിവരുടെ കാർമ്മികത്വത്തിലാണ് ധർമ്മദീക്ഷാ ചടങ്ങ് നടന്നത്. വരും ദിവസങ്ങളിൽ ഈ മാതൃക കേരളത്തിന്റെ മറ്റ് ഭാഗങ്ങളിലും നടക്കാൻ സാധ്യതയുണ്ട്. പരമാവധി പേരെ ബുദ്ധമതത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

കാസർകോട് ജില്ലയിൽ നിന്നു മാത്രം മൂന്നുറോളം പേർ ധർമ്മദീക്ഷ സ്വീകരിച്ചതായി സംഘടനയുടെ ദക്ഷിണേന്ത്യൻ ഓർഗനൈസർ ബാലകൃഷ്ണൻ ചാമക്കൊച്ചി പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മറ്റു എഴുന്നൂറോളം പേർ. മുസ്ലിം വിഭാഗങ്ങളിൽ പെട്ടവരും ധർമ്മദീക്ഷ സ്വീകരിച്ചവരിൽ പെടും. ബുദ്ധമതത്തിലേക്ക് മാറിയതായി ഗസറ്റ് വിജ്ഞാപനം വന്നശേഷം ആൾ ഇന്ത്യ മൂൽനിവാസി ബഹുജൻ സമാജ് സംഘ് ഇവർക്ക് സർട്ടിഫിക്കറ്റ് നൽകും. പട്ടികവിഭാഗത്തിൽ പെട്ടവർക്ക് ഇപ്പോൾ ലഭിച്ചുവരുന്ന ആനൂകൂല്യങ്ങൾ നഷ്ടമാവില്ലെന്നും ബാലകൃഷ്ണൻ ചാമക്കൊച്ചി പറഞ്ഞു.

ഇരുപതു വർഷം കൊണ്ടു ഇന്ത്യയെ ബുദ്ധമതരാഷ്ട്രമാക്കി മാറ്റുകയെന്നതാണ് സംഘടനയുടെ ലക്ഷ്യം. കഴിഞ്ഞ ഫെബ്രുവരിയിൽ യു.പി യിലാണ് കൂട്ടത്തോടെയുള്ള മതപരിവർത്തനചടങ്ങുകൾക്ക് തുടക്കമിട്ടത്. പിന്നീട് ഒഡിഷ, ഛത്തീസ്‌ഗഡ്, ഉത്തരാഖണ്ഡ്, ബീഹാർ എന്നിവിടങ്ങളിലായി ഇതിനകം ഒരു ലക്ഷത്തിലേറെ പേർ ബുദ്ധമതത്തിൽ ചേർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP