Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു; ഏറ്റവും കൂടുതൽ മരണം യു.എ.ഇയിലും സൗദിയിലും ; മരണ സംഖ്യ കുതിച്ചുയരുന്നത് ആശങ്കയിലേക്ക്

മറുനാടൻ ഡെസ്‌ക്‌

അബുദാബി: ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 150കടന്നു. യുഎഇയിലും സൗദിയിലുമാണ് കൂടുതൽ മലയാളികളുടെ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മലയാളികളുടെ മരണസംഖ്യ ഉയരുന്നത് പ്രവാസലോകത്തും കുടുംബങ്ങളിലും ആശങ്ക ഉയർത്തുകയാണ്.

1045 പേരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 153 പേർ മലയാളികളാണ്. യുഎഇ-91, സൗദി- 34, കുവൈത്ത് 25, ഒമാൻ രണ്ട്, ഖത്തർ ഒന്ന് എന്നിങ്ങനെയാണ് മലയാളികളുടെ മരണസംഖ്യ റിപ്പോർട്ട് ചെയ്തത്. പ്രമേഹം, ഹൃദ്രാേഗം, വൃക്കരോഗം, രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ പ്രവാസി മലയാളികൾക്കിടയിൽ കൂടുതലാണെന്നതുകൊവിഡ് സങ്കീർണത രൂക്ഷമാക്കുന്നു

ലേബർ ക്യാമ്പുകളിലും അവിവാഹിതരായവർ മുറികളിലും കൂട്ടമായി താമസിക്കുന്നതിനാൽ മലയാളികൾക്കിടയിൽ രോഗവ്യാപനവും കൂടുതലാണ്. മരിച്ച മലയാളികളിൽ 22കാരൻ മുതൽ വയോധികർ വരെയുണ്ട്. ഇവരിൽ പലരുടെയും മരണത്തോടെ കുടുംബങ്ങളുടെ ഏക വരുമാന സ്രോതസ്സാണ് ഇല്ലാതായത്. ഡോക്ടർ ഉൾപ്പെടെ മൂന്ന് മലയാളി ആരോഗ്യ പ്രവർത്തകരും ഗൾഫിൽ കൊവിഡ് പോരാട്ടത്തിൽ ജീവൻ നഷ്ടമായവരിൽപ്പെടുന്നു. മരിച്ചവരുടെ ആശ്രിതർക്ക് സർക്കാറുകൾ ആശ്വാസമേകണമെന്ന ആവശ്യം പ്രവാസലോകത്ത് ശക്തമാകുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP