Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പതിനാറാം വയസിൽ വിമാനം പറത്തി എറണാകുളം സ്വദേശിനി; കേരളത്തിൽ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി നിലോഫർ; പറത്തിയത് സെസ്‌ന 172 എന്ന ചെറുവിമാനം

പതിനാറാം വയസിൽ വിമാനം പറത്തി എറണാകുളം സ്വദേശിനി; കേരളത്തിൽ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയായി നിലോഫർ; പറത്തിയത് സെസ്‌ന 172 എന്ന ചെറുവിമാനം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: പതിനാറാം വയസിൽ വിമാനം പറത്തി എറണാകുളം സ്വദേശി നിലോഫർ. കാക്കനാട് ട്രിനിറ്റി വേൾഡിൽ മുനീർ അബ്ദുൽ മജീദിന്റെയും ഉസൈബയുടെയും ഏകമകളാണ് നിലോഫർ. കേരളത്തിൽ നിന്ന് സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ മുസ്‌ലിം പെൺകുട്ടിയെന്ന നേട്ടത്തിലാണ് നിലോഫർ മുനീർ. സെസ്‌ന 172 എന്ന ചെറുവിമാനമാണ് ഈ പതിനാറുകാരി പറത്തിയത്.

വിമാനം പറത്തിയ നിലോഫറിന് ഹിന്ദുസ്ഥാൻ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മൈസൂരുവിലെ ഓറിയന്റ് ഫ്‌ളൈറ്റ്‌സ് ഏവിയേഷൻ അക്കാദമി സ്റ്റുഡന്റ് പൈലറ്റ് ലൈസൻസ് സമ്മാനിച്ചു. ദുബൈയിലെ ഇന്ത്യൻ ഹൈസ്‌കൂളിൽ 10 -ാം ക്ലാസ് പൂർത്തിയാക്കിയശേഷമാണ് മൈസൂരുവിലെ ഓറിയന്റ് ഫ്‌ളൈയിങ് സ്‌കൂളിൽ ചേരുന്നതും തുടർന്ന് വിജയകരമായി പഠനം പൂർത്തിയാക്കുന്നതും. ദുബായിൽ ബിസിനസുകാരനാണ് മുനീർ. വിദൂര വിദ്യാഭ്യാസത്തിലൂടെ പ്ലസ് ടു സയൻസ് ഗ്രൂപ്പ് പഠിച്ചുകൊണ്ടിരിക്കുന്ന നിലോഫർ മൈസൂരുവിൽ പൈലറ്റ് പരിശീലനത്തിലാണ്. 18 വയസ്സ് തികഞ്ഞാൽ നിലോഫറിന് കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസും നേടാനാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP