Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ 16കാരി സ്ഥലം വിട്ടത് കാമുകനൊപ്പം; നാദാപുരത്ത് നിന്നും കാണാതായ പെൺകുട്ടിയെ കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി; കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ

അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ 16കാരി സ്ഥലം വിട്ടത് കാമുകനൊപ്പം; നാദാപുരത്ത് നിന്നും കാണാതായ പെൺകുട്ടിയെ  കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തി; കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: പ്രണയികൾ ഒളിച്ചോടുന്നത് പതിവാണെങ്കിലും അടുത്തിടെ സംസ്ഥാനത്ത് നിന്നും കേട്ടത് കൗമാരക്കാരായ പെൺകുട്ടികൾ ഇത്തരം ബന്ധങ്ങളിൽ കൂടുതലായി പെട്ടു പോകുന്ന വാർത്തകളാണ്. ഈ വേളയിലാണ് നാദാപുരത്ത് നിന്നും കാണാതായ 16കാരിയെ കായക്കോടി സ്വദേശിയായ യുവാവിനൊപ്പം കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് പെൺകുട്ടിയെ കാണാതാകുന്നത്. അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്.

എന്നാൽ മണിക്കൂറുകൾ പിന്നിട്ടിട്ടും പെൺകുട്ടിയെ കണ്ടുകിട്ടിയില്ല. ഇതിന് പിന്നാലെ ബന്ധുക്കൾ നാദാപുരം പൊലീസിൽ പരാതി നൽകി. ഇതേ തുടർന്നുള്ള അന്വേഷണത്തിൽ യുവാവിനേയും പെൺകുട്ടിയേയും തിരുവനന്തപുരത്തെ സ്വകാര്യ മാളിന് സമീപത്ത് നിന്നും ഉദ്യോഗസ്ഥർ കണ്ടെത്തുകയായിരുന്നു. കായക്കോടി സ്വദേശിയായ യുവാവിനൊപ്പമാണ് പെൺകുട്ടി പോയതെന്ന് നാദാപുരം പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.

ഇക്കാര്യമറിഞ്ഞ് വിദേശത്തുള്ള യുവാവിന്റെ മാതാപിതാക്കളും നാട്ടിലെത്തി. കർണ്ണാടകയിലുൾപ്പെടെയുള്ള ഇവരുടെ എസ്റ്റേറ്റുകളിൽ പരിശോധന നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ കണ്ടെത്തിയിരുന്നു. യുവാവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP