1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

അപകടങ്ങൾ പെരുകുന്ന റോഡ് നന്നാക്കാൻ അധികൃതർ മടിക്കുന്നു; പ്രശ്‌നപരിഹാരത്തിനായി റോഡരികിൽ ഹോമം നടത്താനൊരുങ്ങി നാട്ടുകാർ

September 01, 2014

വണ്ടിത്താവളം: അപകടപരമ്പരകളും മരണങ്ങളും പെരുകി വരുന്ന റോഡിൽ ജ്യോതിഷ പ്രകാരമുള്ള പ്രശ്‌നപരിഹാരത്തിനൊരുങ്ങി നാട്ടുകാർ. അപകടങ്ങൾ വിട്ടൊഴിയാതെ പിന്തുടരുന്ന റോഡരികിൽ പരിഹാരം തേടി നാട്ടുകാർ മുൻകൈയെടുത്ത് ജ്യോതിഷ വിധി പ്രകാരമുള്ള ഹോമം നടത്തുകയാണ്. തത്തമംഗല...

മന്ത്രി കെ സി ജോസഫിന്റെ പിഎ കാർ പാർക്ക് ചെയ്തപ്പോൾ മണിക്കൂറുകളോളം റോഡ് ബ്ലോക്കായി; പൊലീസ് കൊണ്ടുപോയ കാർ തിരിച്ചെടുത്തത് പിഴ അടച്ചശേഷം

September 01, 2014

തിരുവനന്തപുരം: തിരക്കേറിയ റോഡിൽ കാർ പാർക്ക് ചെയ്ത് ഗതാഗത തടസമുണ്ടാക്കിയ മന്ത്രിയുടെ പിഎയുടെ കാർ പൊലീസ് കസ്റ്റഡിയിലെടുത്ത് പിഴ ചുമത്തി. ഓണക്കാലമായതോടെ തിരക്കേറിയ പത്മവിലാസം റോഡിൽ കാർ പാർക്ക് ചെയ്തതിന് മന്ത്രി കെ സി ജോസഫിന്റെ പിഎ ശ്യാംകുമാറിനാണ് പൊലീസ്...

സത്യം പറയുമ്പോൾ ഇടയലേഖനം എഴുതി പേടിപ്പിക്കേണ്ട; പള്ളി ഉണ്ടാക്കുന്ന വൈനിന്റെ കണക്ക് പറയണം: മെത്രാന്മാരെ വെല്ലുവിളിച്ച് വീണ്ടും വെള്ളാപ്പള്ളി നടേശൻ

September 01, 2014

പൂച്ചാക്കൽ: കുർബാനയ്ക്ക് ഉപയോഗിക്കുന്ന വീഞ്ഞ് വിവാദത്തിന് തിരികൊളുത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ തൃശ്ശൂർ രൂപതയുടെ മുഖപത്രം കത്തോലിക്കാ സഭ രൂക്ഷ വിമർശനം ഉന്നയിച്ചത് രണ്ട് ദിവസം മുമ്പാണ്. ഇതിനിടെ സഭാ വിശ്വാസികൾക്കിടയിൽ നി...

കുളിക്കടവിൽ വച്ച് വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ പ്രതി പിടിയിൽ; വെളിപ്പെടുന്നത് ഭർത്താവിന്റെ കാമുകിയെ കാത്തിരുന്ന് നടത്തിയ അരുംകൊല

September 01, 2014

വടക്കാഞ്ചേരി: വീട്ടമ്മ കുളിക്കടവിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ കാമുകന്റെ ഭാര്യ പൊലീസ് പിടിയിൽ. വേലൂർ കിരാലൂർ പാറേങ്ങാട്ടുപടി ദിവാകരന്റെ ഭാര്യ ബിന്ദുവാണ് (33) അറസ്റ്റിലായത്. പാർളിക്കാട് കോട്ടക്കുന്ന് കോളനി പാറേങ്ങാട്ട്പടി വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ഗ...

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്താണെന്ന് പറഞ്ഞപ്പോൾ ഉറഞ്ഞുതുള്ളിയവർ എവിടെ? അത് മനുഷ്യക്കടത്തു തന്നെയെന്ന് സുപ്രീം കോടതിയും; നടപടി എടുക്കാതിരുന്ന സർക്കാർ കുടുങ്ങുമോ?

September 01, 2014

ന്യൂഡൽഹി: ഝാർഖണ്ഡിൽ നിന്നും കുട്ടികളെ കോഴിക്കോട് മുക്കത്തെ മുസ്ലിം ഓർഫണേജ്, മലപ്പുറത്തെ അൻവറുൾ ഓർഫനേജ് എന്നി സ്ഥാപനങ്ങളിലേക്ക് കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷണർ ഡിഐജി ശ്രീജിത്ത് വ്യക്തമാക്കിയപ്പോൾ അദ്ദേഹത്തെയു...

മാലമോഷണം ആരോപിച്ച് യുവതിക്ക് പൊലീസിന്റെ ക്രൂരമർദനം; അവശ നിലയിലായ ചേരാനെല്ലൂർ സ്വദേശിനി ആശുപത്രിയിൽ

August 31, 2014

കൊച്ചി: മാല മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. എറണാകുളം ചേരാനെല്ലൂരിലാണ് സംഭവം. ചേരാനെല്ലൂർ വാലം സ്വദേശിനി ലീബ(28)യാണ് മർദ്ദനമേറ്റപാടുകളോടെ അവശനിലയിൽ ആശുപത്രിയിലായത്. ചേരാനെല്ലൂരിലെ ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിര...

യുവാവിന്റെ ആത്മഹത്യാ കേസ് കൊലപാതകമായപ്പോൾ പ്രതികളായി മാതാപിതാക്കളും സഹോദരങ്ങളും; കൊന്നത് സ്വത്ത് ചോദിച്ചപ്പോൾ; ഒരു കൊലപാതക കേസിന്റെ ചുരുളഴിഞ്ഞ വിധം

August 31, 2014

കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മാതാപിതാക്കളും സഹോദരങ്ങളും അറസ്റ്റിലായി. ആത്മഹത്യയാണെന്ന് കുടുംബാംഗങ്ങളുടെ വാദത്തിൽ സംശയം തേന്നി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മാതാപിതാക്കളെയ...

സർക്കാർ ആശുപത്രിയിൽ മോദിയുടെ ചിത്രം വച്ചതിന്റെ പേരിൽ നോട്ടപ്പുള്ളിയായ സൂപ്രണ്ടിനുമേൽ നടപടിയെടുക്കാൻ നീക്കം; നീക്കം ഡോക്ടർമാർക്ക് പഞ്ചിങ് ഏർപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലം

August 31, 2014

തിരുവനന്തപുരം: സർക്കാർ ആശുപത്രിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം സ്ഥാപിച്ച സൂപ്രണ്ടിന് സ്ഥലം മാറ്റഭീഷണി. നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.കെ.എസ്. ഷിനുവിനാണ് സ്ഥാനചലന ഭീഷണി. എന്നാൽ, ഏതാനും ദിവസം മുമ്പ് സ്ഥാപിച്ച മോദി ചിത്രത്തിന്റെ പേര...

പണവുമായി ലുലു മാൾ ജീവനക്കാർ പലതവണ എത്തിയിട്ടും പ്രതി പിടികൊടുത്തില്ല; നിരീക്ഷണ ദൗത്യം ഏറ്റെടുത്തത് 16 വാഹനങ്ങളിൽ; ലുലു മാളിൽ ബോംബ് വെക്കുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതിയെ പിടിച്ചത് സിനിമാ സ്റ്റൈൽ ഓപ്പറേഷനിലൂടെ

August 31, 2014

കൊച്ചി: ലുലു മാൾ ബോംബു വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുക്കാൻ ശ്രമിച്ച പ്രതിയെ പൊലീസ് കുടുക്കിയത് സിനിമാ സ്റ്റൈൽ ഓപ്പറേഷനിലൂടെ. പുതുവൈപ്പ് മുരുക്കുംപാടം കുരിശിങ്കൽ വീട്ടിൽ മനോജ് സേവ്യറാണ് 75 ലക്ഷം രൂപ നൽകിയില്ലെങ്കിൽ ലുലു മാളിൽ ബ...

ഹൈദരാബാദിലെ വനിതാ പത്രപ്രവർത്തക തുടങ്ങിയ റൈസ് ബക്കറ്റ് ചലഞ്ച് കേരളത്തിലേക്കും; പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള പ്രചരണത്തിന് പ്രചോദനമാകാൻ ഉറച്ച് രാഷ്ട്രീയക്കാരും താരങ്ങളും

August 31, 2014

കൊച്ചി: ഇന്ത്യയിൽ അത്ര സാധാരണമല്ലാത്ത ഒരു അസുഖമായ എ.എൽ.എസ് എന്ന നാഢീ രോഗത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ തലയിൽ ഐസ് വെള്ളമൊഴിച്ചുള്ള പരിപാടി ലോകം മുഴുവൻ ഹിറ്റായി. ഐസ്ബക്കറ്റ് വെള്ളമൊഴിയിൽ അല്പം കൂടു പ്രശസ്തി കിട്ടമെന്ന് കണ്ട് പലരും ഐസ് ബക്കറ്റ് ചലഞ്ചിന...

വേമ്പനാട്ട് കായലിലെ ഹൗസ് ബോട്ടുകളിൽ ജോലി ചെയ്യാൻ 1500-ഓളം വേശ്യകൾ ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ഭീകരരും ഹൗസ് ബോട്ടുകളെ കേന്ദ്രമാക്കുന്നതായി സൂചന; കടുത്ത നടപടികൾ എടുക്കാനുറച്ച് പൊലീസ്

August 31, 2014

ആലപ്പുഴ: വേമ്പനാട്ട് കായലിലെ ഹൗസ്‌ബോട്ടുകളിൽ അനാശാസ്യം വ്യാപകമായെന്ന റിപ്പോർട്ടുകളെത്തുടർന്ന് ഹൗസ്‌ബോട്ടുകളിലെ നിരീക്ഷണം ശക്തമാക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഹൗസ് ബോട്ടുകൾ സെക്‌സ് ടൂറിസത്തിനുള്ള കേന്ദ്രങ്ങളായി മാറുന്നുവെന്ന ഇന്റലിജൻസ് റിപ...

സർക്കാർ ഉദ്യോഗസ്ഥർ മത സംഘടനകളിൽ അംഗത്വം എടുക്കുന്നത് വിലക്കുന്ന വിജ്ഞാപനം ഇറങ്ങി; ഇപ്പോൾ അംഗത്വം ഉള്ളവർ രാജിവെക്കണം; ട്രസ്റ്റുകളിൽ പ്രവർത്തിക്കുന്നതിനും നിയന്ത്രണം

August 31, 2014

തിരുവനന്തപുരം: സർക്കാർ ജീവനക്കാർ മത-സാമുദായിക സംഘടനകളിൽ പ്രവർത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിൽ സർക്കാർ ഭേദഗതി വരുത്തി. പുതിയ ഉത്തരവനുസരിച്ച് ജീവനക്കാർക്ക് മത-സാമുദായിക സംഘടനകളിൽ അംഗമാകാൻ പാടില്...

സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവർണറാകും

August 30, 2014

സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് പഴനിചാമി സദാശിവം എന്ന പി സദാശിവം കേരളത്തിന്റെ പുതിയ ഗവർണർ ആയേക്കും. സുപ്രീംകോടതിയിലെ 40-ാമത്തെ ചീഫ് ജസ്റ്റിസായി 2013 ജൂലായ് 19 മുതൽ 2014 ഏപ്രിൽ 27 വരെ സേവനമനുഷ്ടിച്ച ഇദ്ദേഹം തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിൽ പവാനി കടപ്പാന...

ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസെടുക്കുന്നത് നിയമോപദേശം ലഭിച്ച ശേഷം; കോടതിയുടെ വിധിയിൽ അവ്യക്തതയുണ്ടെന്നാണ് വിജിലൻസ്

August 30, 2014

തിരുവനന്തപുരം: ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവർക്കെതിരെ കേസെടുക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി നിർദേശിച്ചെങ്കിലും കേസെടുക്കാൻ തയ്യാറാല്ലെന്ന നിലപാടിലാണ് സർക...

ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ്; അടുത്ത വർഷത്തോടെ സമ്പൂർണ്ണ വൈഫൈ: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ നടപടി തുടങ്ങി

August 30, 2014

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകൾ ഹൈടെക്കാക്കാൻ സർക്കാർ തലത്തിൽ നടപടി തുടങ്ങി. ഈ വർഷം തന്നെ എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാൻ ഉദ്ദേശിക്കുന്നതോടെപ്പം അടുത്ത വർഷം മുതൽ വൈഫൈ സംവിധാനം ലഭ്യമാക്കാനാണ് നടപടി ആരംഭിച്ചത്. ഐടി അറ്റ് സ്‌കൂ...

MNM Recommends

Loading...