1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

നാട്ടിലേക്ക് ടിക്കറ്റെടുക്കാൻ തന്നെ പ്രവാസികളുടെ കൈയിൽ പണമില്ല; അവരുടെ മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല; തിരിച്ചെത്തുന്നവർ ക്വാറന്റൈനിൽ കഴിയാൻ പണം മുടക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ.കുഞ്ഞാലിക്കുട്ടി

May 27, 2020

കോഴിക്കോട്: പ്രവാസികൾ തിരിച്ചെത്തുമ്പോൾ ക്വാറന്റീനിൽ കഴിയാൻ പണം മുടക്കണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ പി.കെ കുഞ്ഞാലിക്കുട്ടി എംപി. പ്രവാസികൾ അനുവഭിക്കുന്ന മാനസിക വിഷമം സർക്കാർ മനസ്സിലാക്കിയിട്ടില്ല. ടിക്കറ്റെടുക്കാൻ തന്നെ പ്രവാസികളുടെ കൈയിൽ ...

കേരളത്തിൽ ഇന്ന് മുതൽ മെയ് 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; മലയോര മേഖലയിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം

May 27, 2020

തിരുവനന്തപുരം :കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നു മുതൽ മെയ് 31 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകു...

450 രൂപയുടെ ജവാൻ ലോക്ക് ഡൗൺ മറവിൽ വിറ്റത് 2000 രൂപയ്ക്ക്; എക്‌സൈസ് അധികൃതരുടെ പരിശോധനയിൽ കുടുങ്ങിയത് ബാറുടമയായ പ്രവാസി; പിടിക്കപ്പെടുന്നത് വീട്ടിൽ വിൽപ്പന നടത്തി വരുന്നതിനിടയിൽ

May 27, 2020

നിലമ്പൂർ: ലോക്ക് ഡൗൺ മറവിൽ വീട്ടിൽ മദ്യവിൽപ്പന നടത്തിയ ബാറുടമയെ എക്സൈസ് അറസ്റ്റ് ചെയ്തു. വണ്ടൂരിൽ സിറ്റി പാലസ് എന്ന ബാർ നടത്തുന്ന പ്രവാസി വ്യവസായി വെള്ളയൂർ ചെറുകാട് വീട്ടിൽ നരേന്ദ്രനെ (51) നാണ് പിടിയിലായത്. നിലമ്പൂർ എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ...

നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന ഗർഭിണി ജിദ്ദയിൽ മരിച്ചു; അഞ്ചുമാസം ഗർഭിണിയായിരുന്ന ജാസിറയുടെ മരണ കാരണം വ്യക്തമല്ല

May 27, 2020

മലപ്പുറം: നാട്ടിലേക്ക് മടങ്ങാൻ എംബസിയിൽ പേര് രജിസ്റ്റർ ചെയ്ത് കാത്തിരുന്ന ഗർഭിണി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജിദ്ദയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി അനസിനെ ഭാര്യ ജാസിറ (27) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് പുലർച്ചെയാ...

സർക്കാർ നിലപാട് കേരള ആരോഗ്യ മോഡലിനോടുള്ള വഞ്ചനയാണ്; വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളിൽ ഭൂരിപക്ഷവും തൊഴിൽ നഷ്ടപ്പെട്ടവരാണ്; ക്വാറന്റൈൻ ഫീസ് ഈടാക്കുന്ന സർക്കാർ നിലപാടിനെ വിമർശിച്ച് ശശി തരൂർ എംപി

May 27, 2020

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെത്തുടർന്ന് വിദേശരാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾ ക്വാറന്റീനിൽ കഴിയുന്നതിന് പണം നൽകണമെന്ന സംസ്ഥാന സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. വിദേശങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളി...

കോവിഡ് ബാധിച്ച് യുവാവ് ദുബായിൽ മരിച്ചു; മരണമടഞ്ഞത് കാലടി നീലീശ്വരം സ്വദേശി 48കാരനായ ടോമി

May 27, 2020

കാലടി : കോവിഡ് ബാധിച്ച് യുവാവ് ദുബായിൽ മരിച്ചു .നീലീശ്വരം മുട്ടാൻതൊട്ടിൽ പരേതനായ പൈലിയുടെ മകൻ ടോമി (48) ആണ് മരിച്ചത് .കൊറോണ ബാധിതനായ ടോമി ഒരാഴ്ചക്കാലമായി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ആയിരുന്നു .ദുബായിലെ പ്രമുഖ ഹോട്ടലിൽ ഷെഫായി ജോലി ചെയ്യുകയായിരുന്നു ...

ദേവികുളത്ത് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ മുൻ കെ ഡി എച്ച് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർക്ക് സസ്‌പെൻഷൻ; റ്റി എസ് സനൽകുമാറിന് എതിരെ നടപടി എടുത്തത് സബ് കളക്ടർ; സ്ഥലം കൈയേറ്റത്തിൽ സനൽകുമാറിന്റെ പങ്കിന് തെളിവുണ്ടെന്ന് സൂചന

May 27, 2020

മൂന്നാർ: ദേവികുളത്ത് മുൻ ആരോഗ്യവകുപ്പ് ജീവനക്കാരൻ സർക്കാർ ഭൂമി കയ്യേറി വീട് നിർമ്മിച്ച സംഭവത്തിൽ മുൻ കെ ഡി എച്ച് വില്ലേജ് ഡെപ്യൂട്ടി തഹസീൽദാർ റ്റി എസ് സനൽകുമാറിന് സസ്പെഷൻ. ഇന്ന് രാവിലെയാണ് ഇടുക്കി ജില്ലാകളക്ടർ ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്...

വനിതാ വികസന കോർപ്പറേഷന് 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി; ശുചീകരണ മേഖലയിലെ വനിതാ കൂട്ടായ്മകൾക്ക് വായ്പാ സഹായം; അഞ്ച് ദേശീയ ധനകാര്യ കോർപ്പറേഷനുകളുടെ സംസ്ഥാന ചാനലൈസിങ് ഏജൻസിയായിരിക്കുകയാണ് കോർപറേഷനെന്ന് മന്ത്രി കെകെ ശൈലജ

May 27, 2020

തിരുവനന്തപുരം: സംസ്ഥാന വനിത വികസ കോർപറേഷന് ദേശീയ സഫായി കർമചാരി ഫിനാൻസ് ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ (NSKFDC) നിന്നും വായ്പയെടുക്കുന്നതിന് 100 കോടി രൂപയുടെ സർക്കാർ ഗ്യാരന്റി അനുവദിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീ...

ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയർക്ക് അപമാനവും; നിസഹായരും നിരാശരുമായി എത്തുന്ന അവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ സർക്കാരിനും സമൂഹത്തിനും ഉത്തരവാദിത്വം; കോവിഡുകാലത്ത് ക്വാറന്റീൻ ചെലവ് സ്വന്തമായി വഹിക്കണമെന്നത് അംഗീകരിക്കാനാവില്ല; പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ഉമ്മൻ ചാണ്ടി

May 27, 2020

തിരുവനന്തപുരം: പ്രവാസികൾ ക്വാറന്റീൻ ചെലവ് സ്വന്തമായി വഹിക്കണമെന്ന മുഖ്യമന്ത്രിയുടെ നിലപാട് മനുഷ്യത്വരഹിതമായ നടപടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇത് പ്രവാസികളോടുള്ള അവഹേളനവും കേരളീയർക്ക് അപമാനവുമാണ്. നമ്മുടെ നാടിന്റെ സമ്പദ്ഘടനയുടെയും സമൃദ്ധിയ...

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യത; ഇനിയുള്ള പത്ത് ദിവസം അതി തീവ്ര മഴയ്ക്ക് സാധ്യത; തെക്കു പടിഞ്ഞാറൻ കാലവർഷം എത്തുക തീവ്രരൂപത്തിലാകുമെന്ന് റിപ്പോർട്ട്; കരുതലുകളുമായി കേരളം

May 27, 2020

തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ മൂന്നുദിവസം സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് നേരത്തേതന്നെ പ്രവചനം. ഈ ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ കൂടുതൽ മഴപെയ്യും. കാലവർഷത്തിനുമുന്നോടിയായുള്ള മഴ അടുത്ത അഞ്ചുദിവസവും തുടരും. അതിന് ശേഷം അതിതീവ...

എസ്എംഎസ് വഴി മദ്യം വാങ്ങാൻ ബുക്ക് ചെയ്തവർക്ക് നാളെ വരണമെന്ന സന്ദേശം കിട്ടി തുടങ്ങി; ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള ആപ്പ് പ്ലേ സ്റ്റോറിലെത്തിയാൽ കച്ചവടം തുടങ്ങും; സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കുമെന്ന് സൂചന

May 27, 2020

തിരുവനന്തപുരം: വ്യാഴാഴ്ചമുതൽ മദ്യവിൽപ്പന ആരംഭിച്ചേക്കും. മദ്യവിൽപ്പനയ്ക്ക് ഓൺലൈൻ ക്യൂ ഏർപ്പെടുത്തുന്നതിനുള്ള 'ബെവ്ക്യു' മൊബൈൽ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ച സാഹചര്യത്തിലാണ് ഇത്. ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷമാണ് മൊബൈൽ ആപ്പ് സജ്ജമാകുന്നത്. ആൻഡ്രോയിഡ...

എളേറ്റിൽ എംജെ ഹൈസ്‌കൂളിൽ പരീക്ഷയെഴുതാനെത്തിയത് ആയിരത്തിലധികം വിദ്യാർത്ഥികൾ; കുട്ടികൾക്കൊപ്പമെത്തിയ രക്ഷിതാക്കൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ റോഡിൽ കൂട്ടം ചേർന്നതായി പരാതി; പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളെ ക്യൂ നിർത്തിയപ്പോഴും സാമൂഹിക അകലം പാലിച്ചില്ലെന്നും ആക്ഷേപം

May 27, 2020

കോഴിക്കോട്; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി സ്‌കൂളിന് മുന്നിൽ തട്ടിച്ചൂകൂടിയത് ആയിരത്തിലധികം വരുന്ന രക്ഷിതാക്കൾ. കോഴിക്കോട് എളേറ്റിൽ എംജെ ഹൈസ്‌കൂളിൽ എസ്എസ്എൽസി പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളാണ് സ്‌കൂളിന് മുന്നിലുള്ള റോഡിൽ സാമൂഹിക അകലമോ...

വളർത്തു തത്ത പറന്നു പോയി; പോസ്റ്റർ ഇറക്കിയും സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്തും 'വാബി'യെ അന്വേഷിച്ച് അരവിന്ദും അഭിലാഷ് ബാലചന്ദ്രനും

May 27, 2020

കൊച്ചി: വളർത്തു തത്ത പറന്നു പോയതോടെ ആകെ സങ്കടത്തിലായിരിക്കുകയാണ് സുഹൃത്തുക്കളായഅരവിന്ദും അഭിലാഷ് ബാലചന്ദ്രനും. അതിലേറെ സങ്കടത്തിലാണ് 'വാബി' എന്ന തത്തയുടെ കൂട്ടുകാരനായ സണ്ണി. സൺ കോന്യർ ഇനത്തിൽപ്പെട്ട സൗത്ത് അമേരിക്കൻപക്ഷിയാണ് സണ്ണി. വാബി പോയതിന് ശേഷം ...

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സൈനികരെ അധിക്ഷേപിച്ചു; സാഹിത്യകാരൻ എസ് ഹരീഷിനെതിരെ പ്രതിഷേധവുമായി എക്‌സ് സർവീസ്മെൻ കമ്മിറ്റി

May 27, 2020

കോട്ടയം: ഫേസ്‌ബുക്ക് പോസ്റ്റിലൂടെ സാഹിത്യകാരൻ സൈനികരെ അധിക്ഷേപിച്ച സാഹിത്യകാരൻ എസ് ഹരീഷിനെതിരെ നാഷണൽ എക്‌സ് സർവീസ്മെൻ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രതിഷേധിച്ചു. സൈനിക സംവിധാനത്തിന് ഒരു കൊതുകിനെയോ കൊറോണയെയോ നേരിടാൻ കഴിയില്ലെന്നും സൈനികരെ തീറ്റിപ്പോറ്റി ഖജനാ...

പൊന്മുടി ഡാമിന് സമീപം മനുഷ്യന്റെ തലയോട്ടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

May 27, 2020

ഇടുക്കി: പൊന്മുടി ഡാമിന് സമീപത്ത് നിന്ന് മനുഷ്യന്റെ തലയോട്ടി കണ്ടെത്തി. ജലാശയത്തിൽ മീൻപിടിക്കാൻ എത്തിയവരാണ് തലയോട്ടി കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് രാജാക്കാട് എസ്‌ഐ. അനൂപ്മോന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ...

Loading...

MNM Recommends

Loading...