Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ മറവിൽ നഴ്‌സിന്റെ ശമ്പളം തട്ടിയെടുത്തു; തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ രണ്ടു ജീവനക്കാർക്ക് തടവ്

ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ മറവിൽ നഴ്‌സിന്റെ ശമ്പളം തട്ടിയെടുത്തു; തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ രണ്ടു ജീവനക്കാർക്ക് തടവ്

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: എസ്എടി ആശുപത്രി ജീവനക്കാരിയുടെ ക്യാഷ്ബുക്ക് തിരുത്തി 27,500 രൂപ മോഷ്ടിച്ച കേസിൽ പ്രതികൾക്ക് ശിക്ഷ. ആശുപത്രിയിലെ മുൻ ലേ സെക്രട്ടറി വസന്തകുമാറിനും കാഷ്യർ സ്റ്റാൻലി ഇ.സുന്ദർശൻ ദാസിനുമാണ് തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി അജിത്ത് കുമാർ രണ്ടുവർ,ം വീതം കഠിന തടവും ഒന്നരലക്ഷം രൂപ വീതം പിഴയും വിധിചചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികം ശിക്ഷ അനുഭവിക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. ഉപാധികളോടെ ജാമ്യം ലഭിച്ച പ്രതികൾ ഹൈക്കോടതിയെ സമീപിക്കും.

പരാതിക്കാരനായ സത്യൻ ബിസിനസ് ആവശ്യത്തിന് വിതുര സർവീസ് സഹകരണ സംഘത്തിൽ നിന്ന് ഒരുലക്ഷം രൂപയും വിതുര കെഎസ്എഫ്ഇ.യൽ നിന് ് 50,000 രൂപയും വായ്പ എടുത്തിരുന്നു. എസ്എടി ആശുപത്രിയിലെ നഴ്‌സായ പുഷ്പലതയായിരുന്നു ജാമ്യം. ജാമ്യമായി പുഷപലതയുടെ ശമ്പള സർട്ടിഫിക്കറ്റും നൽകി.

സത്യൻ വായ്പ തിരിച്ചടയ്ക്കാത്തുമൂലം പുഷ്പലതയുടെ ശമ്പളത്തിൽ നിന്ന് തുക പിടിച്ചു. എന്നാൽ, വായ്പയുടെ ബാക്കി തുക അടയ്ക്കാൻ ചെന്നപ്പോഴാണ് ബാങ്ക തുക പിടിച്ചിട്ടില്ലെന്ന് വ്യക്തമായത്. തുടർന്ന് സത്യൻ കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വസന്തകുമാറും, സുദർശൻ ദാസും ചേർന്ന് വ്യാജരേഖയുണ്ടാക്കി തുക തട്ടിയെടുക്കുകയായിരുന്നുവെന്ന് കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP