Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇരവികുളം ദേശീയോദ്യാനത്തിനു സമീപം മിനി ബസ് മറിഞ്ഞ് രണ്ടു മരണം; അപകടത്തിൽ പെട്ടത് വിനോദസഞ്ചാരികൾ വന്ന വനംവകുപ്പിന്റെ ബസ്

ഇരവികുളം ദേശീയോദ്യാനത്തിനു സമീപം മിനി ബസ് മറിഞ്ഞ് രണ്ടു മരണം; അപകടത്തിൽ പെട്ടത് വിനോദസഞ്ചാരികൾ വന്ന വനംവകുപ്പിന്റെ ബസ്

മൂന്നാർ: ഇരവികുളം നാഷണൽ പാർക്കിന് സമീപം മിനി ബസ് മറിഞ്ഞ് രണ്ട് പേർ മരിച്ചു. 40 പേർക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണ്.

പെരുമ്പാവൂർ സ്വദേശി അജേഷാണ് മരിച്ച ഒരാൾ. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല. കോട്ടയം സ്വദേശി അനന്ദു ഗുരുതര പരുക്കുകളോടെ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

ഇരവികുളം നാഷണൽപാർക്കിൽ വരയാടുകളെ കണ്ടു മടങ്ങിയവർ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. ബ്രേക്ക് നഷ്ടപെട്ട ബസ് എതിർ വശത്തെ കാറിൽ ഇടിച്ചശേഷം മറിയുകയായിരുന്നു. പരിക്കേറ്റവരെ മൂന്നാർ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയ്ക്ക് 11.30 ഓടെയാണ് സംഭവം. രാജമലയിൽ നിന്നും സഞ്ചാരികളുമായി മടങ്ങുകയായിരുന്ന മിനി ബസ് ഇരവികുളത്തെ പാർക്കിങ് മേഖലയിലേയ്ക്കാണു മറിഞ്ഞത്. ഇവിടെ നിന്നിരുന്ന സ്വകാര്യ വാഹനത്തിന്റെ രണ്ടു ഡ്രൈവർമാരാണ് മരിച്ചതെന്നാണു സൂചന.

രാജമലയിൽ സന്ദർശനം കഴിഞ്ഞ് സഞ്ചാരികളുമായി മടങ്ങിയ വനംവകുപ്പിന്റെ അഞ്ചാം നമ്പർ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഹംപ് കയറി ഇറങ്ങുന്നതോടെ ബ്രേക്ക് തകർന്ന ബസ് സമീപത്ത് പാർക്ക് ചെയ്തിരുന്ന ടാക്‌സി കാറുകൾ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോഡിന് മറുവശത്തുള്ള സംരക്ഷണ വേലികളും തകർത്താണ് ബസ് മറിഞ്ഞത്. റോഡരികിൽ നിന്നിരുന്ന മൂന്ന് ടാക്‌സി ഡ്രൈവർമാരുടെ മുകളിലൂടെ ബസ്‌കയറി ഇറങ്ങി. ഇവരിൽ രണ്ട് പേരാണ് മരിച്ചത്.

രാജമലയിൽ നിന്നും വന്ന മിനിബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടു മറിയുകയായിരുന്നുവെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
എറണാകുളം, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് മിനിബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് കാറുകളും തകർന്നു. പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP