Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പത്തനംതിട്ടയിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിനിരയായത് മാന്തുകയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ; പിന്നിൽ സംഘപരിവാറെന്ന് സിപിഎം

പത്തനംതിട്ടയിൽ രണ്ട് എസ്എഫ്‌ഐ പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിനിരയായത് മാന്തുകയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞ് മടങ്ങിയവർ; പിന്നിൽ സംഘപരിവാറെന്ന് സിപിഎം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ട മാന്തുകയിൽ സിപിഎം ജില്ലാ സമ്മേളനം കഴിഞ്ഞു മടങ്ങിയ രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്ക് വെട്ടേറ്റു. സി. പി. എം. പന്തളം എൽ. സി. മെമ്ബറും. എസ്. എഫ്. ഐ. ജില്ലാ ജോയിന്റ് സെക്രട്ടറിയുമായ മങ്ങാരം സന്ദീപ് നിവാസിൽ സന്ദീപ് കുമാർ (27), എസ്. എഫ്. ഐ. പന്തളം ഏരിയാ വൈസ് പ്രസിഡന്റ് തോന്നല്ലൂർ ഉളമയിൽ ഷെഫീക് (21) എന്നിവരെയാണ് വെട്ടിയത്. അക്രമികൾ ഒരു തട്ടുകട അടിച്ചു തകർക്കുകയും ചെയ്തു. തട്ടുകട ഉടമ സത്യനും (35) പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് സംഭവത്തിന് തുടക്കം. സി. പി. എം. ജില്ലാ സമ്മേളനത്തിന്റെ പതാക ജാഥ കഴിഞ്ഞ് മടങ്ങുകയായിരുന്ന സന്ദീപ് കുമാറിനെയും ഷെഫീക്കിനെയും എം. സി. റോഡിൽ മാന്തുക ഗവ. യു. പി.സ്‌കൂളിന് സമീപം രണ്ടു ബൈക്കുകളിലായി എത്തിയ നാലംഗ സംഘം വെട്ടുകയായിരുന്നു.

തുടർന്ന് ഇതേ സംഘം എം. സി. റോഡിൽ കത്തോലിക്കാ പള്ളിക്കു സമീപമുള്ള തട്ടുകടയിൽ കയറി ആക്രമണം നടത്തുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. അക്രമത്തിന് പിന്നിൽ സംഘപരിവാർ സംഘടകളാണെന്ന് സിപിഎം ആരോപിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP