Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ഓടിക്കയറിയത് റെയിൽപാളത്തിലേക്ക്; പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിൻ തട്ടി ദാരുണമായി മരിച്ചത് രണ്ട് വയസുകാരി

കളിച്ച് കൊണ്ടിരിക്കുന്നതിനിടെ ഓടിക്കയറിയത് റെയിൽപാളത്തിലേക്ക്; പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിൻ തട്ടി ദാരുണമായി മരിച്ചത് രണ്ട് വയസുകാരി

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: കളിച്ച് കൊണ്ടിരിക്കുന്നതിനിടെ റെയിൽപാളത്തിലേക്ക് ഓടിക്കയറിയ രണ്ട് വയസുകാരി ട്രെയിൻ തട്ടി മരിച്ചു. തിരൂർ മുത്തൂർ തൈവളപ്പിൽ മരക്കാരുടെ മകൾ ഷെൻസയാണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം നടന്നത്. റെയിൽപാതയോരത്താണ് ഇവരുടെ വീട്. ട്രെയിൻ വരുന്നത് ശ്രദ്ധിക്കാതെ ഷെൻസ റെയിൽപാളത്തിലേക്ക് ഓടിക്കയറുകയായിരുന്നു. പാളം അറ്റകുറ്റപ്പണിക്കായെത്തിയ ട്രെയിനിനു മുന്നിലാണ് ഷെൻസ അകപ്പെട്ടത്. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP