Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കനത്ത മഴയും അമിത വേഗവും; നിയന്ത്രണം വിട്ട മഹീന്ദ്ര കെയുവി 100 ടൂറിസ്റ്റ് ബസിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; നാടു നടുക്കിയ സംഭവം നടന്നത് പത്തനംതിട്ട ഇലന്തൂരിൽ

കനത്ത മഴയും അമിത വേഗവും; നിയന്ത്രണം വിട്ട മഹീന്ദ്ര കെയുവി 100  ടൂറിസ്റ്റ് ബസിലിടിച്ച് രണ്ടു യുവാക്കൾ മരിച്ചു; നാടു നടുക്കിയ സംഭവം നടന്നത് പത്തനംതിട്ട ഇലന്തൂരിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കനത്ത മഴയ്ക്കിടെ അമിതവേഗതയിലെത്തി നിയന്ത്രണം വിട്ട മഹീന്ദ്ര കെയുവി 100 ടൂറിസ്റ്റ ബസുമായി കുട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു. ഒരാളുടെ നില ഗുരുതരം. തിരുവല്ലകുമ്പഴ സംസ്ഥാന പാതയിൽ ഇലന്തൂർ പെട്രോൾ പമ്പിന് ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം.

കാറിൽ സഞ്ചരിച്ചിരുന്ന കുമ്പഴ പാലമറ്റൂർ കോട്ടക്കുഴി വീട്ടിൽ രാജന്റെ മകൻ സേതു (26 ), മലയാലപ്പുഴ മുക്കുഴി കല്ലിങ്കൽപ്പടിയിൽ ഇല്ലത്ത് പറമ്പിൽ വീട്ടിൽ പരേതനായ ബിജിയുടെ മകൻ അഭിലാഷ് (24) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഇലന്തൂർ വരിക്കോലിൽ കൗസ്തുഭത്തിൽ വൈശാഖിന്റെ (20) നില ഗുരുതരമാണ്. മൂന്നു പേരും മല്ലശേരിമുക്ക് ടി.വി എസ് മഹീന്ദ്ര ഷോറൂമിലെ ജീവനക്കാരാണ്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് സേതു മരിച്ചത്. അഭിലാഷ് ആശുപത്രിയിൽ വച്ച് രാത്രി ഏഴരയോടെ മരിച്ചു. വൈശാഖ് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

ബസിലുണ്ടായിരുന്ന പെരുനാട് മാടമൺ പുത്തൻപുരയ്ക്കൽ പി.കെ.രഘുകുമാർ (57), ഭാര്യ ഷൈലജ(54), പുന്നക്കൽ ഗോപിനാഥൻ നായർ (70), ഭാര്യ സരസമ്മ (63), മേപ്പാട്ടുതറയിൽ ലേഖ( 54), തെക്കേമത്തിൽ ഓമനക്കുട്ടി ( 53) എന്നിവരെ നിസാര പരുക്കുകളോടെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാടമണ്ണിൽ ഇന്നലെ നടന്ന വിവാഹത്തിന് ശേഷം വരന്റെ വീടായ മാവേലിക്കര വെട്ടിയാറിലേക്ക് വധുവിന്റെ വീട്ടിൽ നിന്നു പോയി മടങ്ങുകയായിരുന്നു ബസിലുണ്ടായിരുന്നവർ

മഹീന്ദ്ര കെയുവി 100 കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. കാറിലുണ്ടായിരുന്നവർ കോഴഞ്ചേരിയിലേക്ക് പോവുകയായിരുന്നു. കനത്ത മഴ സമയത്ത് വേഗതയിലെത്തി നിയന്ത്രണം വിട്ട കാർ എതിരെ വന്ന ബസിലിടിച്ച ശേഷം സമീപത്തെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു.
അഭിലാഷിന്റെ പിതാവ് വിമുക്തഭടനായ ബിജി ഒന്നരവർഷം മുമ്പാണ് മരിച്ചത്. മാതാവ്: സാലി. സാലിയുടെ മാതാവ് അമ്മിണി കഴിഞ്ഞ വർഷം വടശേരിക്കരയിൽ വച്ച് കാറിടിച്ച് മരിക്കുകയായിരുന്നു. അഭിലാഷിന്റെ സഹോദരൻ അഭിനാഷ്.
സരസ്വതിയാണ് സേതുവിന്റെ മാതാവ്. സഹോദരിമാർ ഉമ, പ്രഭ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP