Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുന്തിയ ഹോട്ടലിലെ ഡിജെയാണെന്ന് പറഞ്ഞ് 20കാരൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ ! ഫേസ്‌ബുക്കിൽ 2000ൽ അധികം പെൺസുഹൃത്തുക്കളെ ലഭിച്ചത് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് ; 17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ ഫയാസിൽ നിന്നും പുറത്ത് വരുന്നത് ആഡംബര ജീവിതം നയിക്കാൻ കാട്ടിയ 'പ്രണയ തട്ടിപ്പ് കഥകൾ'

മുന്തിയ ഹോട്ടലിലെ ഡിജെയാണെന്ന് പറഞ്ഞ് 20കാരൻ വലയിലാക്കിയത് നിരവധി പെൺകുട്ടികളെ ! ഫേസ്‌ബുക്കിൽ 2000ൽ അധികം പെൺസുഹൃത്തുക്കളെ ലഭിച്ചത് തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ പങ്കുവെച്ച് ; 17കാരിയെ തട്ടിക്കൊണ്ട് പോയതിന് പിടിയിലായ ഫയാസിൽ നിന്നും പുറത്ത് വരുന്നത് ആഡംബര ജീവിതം നയിക്കാൻ കാട്ടിയ 'പ്രണയ തട്ടിപ്പ് കഥകൾ'

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: മുന്തിയ ഹോട്ടലിലെ ഡിജെയാണ് താനെന്ന് പറഞ്ഞ് 20കാരനായ ഈ വിരുതൻ വലയിൽ വീഴ്‌ത്തിയത് പ്രായപൂർത്തിയാകാത്ത കുട്ടികളടക്കം നിരവധി സ്ത്രീകളെ. കോഴിക്കോട് ചേവായൂരിൽ 17കാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പിടിയിലായ എറണാകുളം സ്വദേശി ഫയാസ് മുബീനിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. പരിചയപ്പെടുന്ന എല്ലാ പെൺകുട്ടികളോടും താൻ മുന്തിയ ഹോട്ടലിൽ ഡിജെയായി ജോലി ചെയ്യുകയാണെന്നാണ് ഇയാൾ ധരിപ്പിച്ചിരുന്നത്.

ഫയാസിന് രണ്ടായിരത്തിലധികം പെൺ സുഹൃത്തുക്കളാണ് ഫേസ്‌ബുക്കിലുള്ളത്. ഇയാൾ പെൺകുട്ടികളെ ആകർഷിക്കാനായി തന്റെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്‌ബുക്കിൽ ഇട്ടിരുന്നത്. മാത്രമല്ല മോഷ്ടിച്ച ബൈക്കിലായിരുന്നു ഫയാസിന്റെ കറക്കം. ഇയാൾ ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.

എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ ചെറിയ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലിൽ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ആരെയും ആകർഷിക്കുന്ന തരത്തിൽ രൂപമാറ്റം വരുത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഇട്ടു. അഭിനയവും മറ്റ് പല മേഖലകളിലും തനിക്ക് കഴിവുണ്ടെന്ന് വ്യാജവിവരം ഫയാസ് സോഷ്യൽ മീഡിയകളിൽ ഉൾപ്പെടുത്തി. ഫേസ്‌ബുക്കിൽ രണ്ടായിരത്തി നാൽപ്പത്തി ഒമ്പത് പേരായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. ഇതിൽ അധികവും പെൺ സുഹൃത്തുക്കൾ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളും ഫയാസിന്റെ വലയിൽ വീണു.

കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴിൽ പരിശീലന കേന്ദ്രത്തിൽ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്. ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കിൽ പെട്രോൾ അടിക്കാനും മറ്റ് ചെലവ്ക്കും പതിനേഴ്കാരിയും മറ്റ് പെൺ സുഹൃത്തുക്കളുമാണ് പണം നൽകിയിരുന്നത്. പെൺകുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പൊലീസ് പിടികൂടിയത്.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ഉൾപ്പെടുത്തി മറ്റുള്ളവരെ ആകർഷിക്കുകയാണ് ഫയാസ് ചെയ്തത്. നിരവധി സ്ത്രീകളുമായി ഫയാസിന് ബന്ധമുണ്ടായിരുന്നു. ഫയാസും സുഹൃത്തും ചേർന്ന് എറണാകുളത്തെ ഷോറൂമിൽ നിന്നാണ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പർ പതിപ്പിച്ചായിരുന്നു കറക്കം. പെൺകുട്ടിക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളിൽ ഫയാസ് ഒളിച്ച് കഴിഞ്ഞു.

സുഹൃത്തുക്കളിൽ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോൺ വിളികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തു നിന്നുമാണ് പൊലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലായിരുന്നു യാത്ര. പൊലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഓരോ സ്ഥവത്ത് നിന്നും ഇവർ രക്ഷപ്പെടുകയായിരുന്നു. നിരവധിയാളുകളെ ഫയാസ് കബളിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം, ഇക്കാര്യം വിശദമായി പൊലീസ് അന്വേഷിച്ച് വരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP