Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയിൽ പുള്ളിപ്പുലികളുടെ മരണ നിരക്കിൽ വൻ വർദ്ധനവ്; കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൊല്ലപ്പട്ടത് 2061 എണ്ണം; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 46 പുള്ളിപ്പുലികൾ

ഇന്ത്യയിൽ പുള്ളിപ്പുലികളുടെ മരണ നിരക്കിൽ വൻ വർദ്ധനവ്; കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ കൊല്ലപ്പട്ടത് 2061 എണ്ണം; കഴിഞ്ഞ വർഷം മാത്രം കൊല്ലപ്പെട്ടത് 46 പുള്ളിപ്പുലികൾ

ന്യൂഡൽഹി: ഇന്ത്യയിൽ പുള്ളിപ്പുലികളുടെ മരണ നിരക്കിൽ വൻ വർദ്ധനവ്. കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 2061 പുള്ളിപ്പുലികളാണ് ഇന്ത്യയിൽ കൊല്ലപ്പെട്ടത്. ഈ വർഷം മാത്രം 460 പുള്ളിപ്പുലികൾ കൊല്ലപ്പെട്ടതായാണ് ഡൽഹി ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ (WPSI)യുടെ റിപ്പോർട്ടിൽ പറയുന്നത്.

ഈ വർഷം കൊല്ലപ്പെട്ട 155 എണ്ണം വേട്ടയാടപ്പട്ടതാണെങ്കിൽ 74 എണ്ണം ട്രെയിൻ അല്ലെങ്കിൽ റോഡ് അപകടത്തിൽ മരിച്ചതാണ്. 2017ൽ 431 കടുവകളും 2016ൽ 440 കടുവകളും 2015ൽ 399 കടുവകളും 2014ൽ 331 കടുവകളുമാണ് കൊല്ലപ്പെട്ടത്. 2016ലെ സെൻസസ് പ്രകാരം 12,000 മുതൽ 14,000 വരെ പുള്ളിപ്പുലികളാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.

2018ൽ ഏറ്റവും കൂടുതൽ പുള്ളിപ്പുലികൾ മരണത്തിനിരയായത് ഉത്തരാഖണ്ഡിലാണ്. 93 എണ്ണമാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ 90 എണ്ണമാണ് ചത്തത്. രാജസ്ഥാൻ (46), മധ്യപ്രദേശ് (37), ഉത്തർ പ്രദേശ് (27), കർണാടക (24), ഹിമാചൽ പ്രദേശ് (230 എന്നിങ്ങനെയാണ് കണക്ക്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP