Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടു കോടി വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പിടിയിൽ; തോൾബാഗിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ ഒളിപ്പിച്ച ഹാഷിഷ് ഒമാനിലേക്ക് കടത്താൻ കൊണ്ടു വന്നതെന്നും മൊഴി; യുവതി മയക്ക് മരുന്ന് കടത്തിയത് 17ാം തവണ; എറണാകുളത്ത് നടക്കുന്ന ഡിജെ പാർട്ടികളിലും ഹാഷിഷ് ഉപയോഗം വ്യാപകമാകുന്നുവെന്നും സൂചന

എട്ടു കോടി വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പിടിയിൽ; തോൾബാഗിൽ പ്ലാസ്റ്റിക്ക് സഞ്ചിയിൽ ഒളിപ്പിച്ച ഹാഷിഷ് ഒമാനിലേക്ക് കടത്താൻ കൊണ്ടു വന്നതെന്നും മൊഴി; യുവതി മയക്ക് മരുന്ന് കടത്തിയത് 17ാം തവണ; എറണാകുളത്ത് നടക്കുന്ന ഡിജെ പാർട്ടികളിലും ഹാഷിഷ് ഉപയോഗം വ്യാപകമാകുന്നുവെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: അന്താരാഷ്ട്ര വിപണിയിൽ എട്ടു കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം ഹാഷിഷ് ഓയിലുമായി 21കാരി പിടിയിൽ. ഒലവക്കോട് വച്ചാണ് കന്യാകുമാരി അൽവാർകോവിൽ സ്വദേശിനി സിന്ധുജ (21) പിടിയിലായത്. സ്‌പെഷ്യൽ സ്‌ക്വാഡും എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്‌ച്ച രാവിലെ ഒമ്പതരയോടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് സിന്ധുജ പിടിയിലായത്. തോൾബാഗിൽ പ്ലാസ്റ്റിക് സഞ്ചികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നും തൃശൂരിലേക്ക് കടത്തുകയായിരുന്നു ഇവ. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ ജാബിറിനു വേണ്ടി കടത്തുകയായിരുന്നു ഇവയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു ലക്ഷം രൂപയാണ് സിന്ധുജയുടെ പ്രതിഫലം. ഇത് 17ാം തവണയാണ് സിന്ധുജ ചാവക്കാടേക്ക് ഹാഷിഷ് എത്തിക്കുന്നതെന്നും കേരളത്തിൽ നിന്ന് ഒമാനിലേക്ക് കടത്താനാണ് ഇത് എത്തിക്കുന്നതെന്നും ഇവർ മൊഴി നൽകിയതായി എക്സൈസ് ഇൻസ്പെക്ടർ ടി.രാജീവ് അറിയിച്ചു.

എറണാകുളത്ത് നടക്കുന്ന ഡി.ജെ പാർട്ടികളിലും ഹാഷിഷ് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതായും എക്സൈസ് അധികൃതർ വെളിപ്പെടുത്തി. ഏറ്റവും ശുദ്ധമായ നിലയിലുള്ള ഹാഷിഷാണ് പിടികൂടിയത്. ഏകദേശം 70 കിലോയോളം കഞ്ചാവ് വാറ്റിയാലാണ് രണ്ട് കിലോ ഹാഷിഷ് ലഭിക്കുകയെന്നും അധികൃതർ അറിയിച്ചു.

എക്സൈസ് ഇൻസ്പെക്ടർമാരായ എം.രാകേഷ്, വി.രജനീഷ്, ടി.രാജീവ്, പ്രിവന്റീവ് ഓഫീസർമാരായ സജിത്ത്, യൂനസ്, വിപിൻദാസ്, മനോജ്, മൻസൂർ അലി, സന്തോഷ് കുമാർ, രാജേഷ് കുമാർ, സജീവ്, ജയചന്ദ്രന്, പ്രസാദ്, മറ്റുദ്യോഗസ്ഥരായ സ്മിത, അംബിക, അജിത്ത്കുമാർ, പ്രസാദ്, പ്രീജു, രതീഷ്, അരുൺകുമാർ, വിനു, ശ്രീകുമാർ, ശെൽവകുമാർ തുടങ്ങിയവർ ഉൾപ്പെട്ട പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP