Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കൺസ്യൂമർഫെഡ് മദ്യവിൽപ്പന കേന്ദ്രങ്ങളും നാളെ പൂട്ടും; പൂട്ടുന്ന ഷോപ്പുകളുടെ പട്ടിക ഇതാ

22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കൺസ്യൂമർഫെഡ് മദ്യവിൽപ്പന കേന്ദ്രങ്ങളും നാളെ പൂട്ടും; പൂട്ടുന്ന ഷോപ്പുകളുടെ പട്ടിക ഇതാ

തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 26 മദ്യഷോപ്പുകൾ നാളെ പൂട്ടും. 22 ബിവറേജസ് ഔട്ട്‌ലെറ്റുകളും നാലു കൺസ്യൂമർഫെഡ് മദ്യഷാപ്പുകളുമാണു നാളെ പൂട്ടുന്നത്.

സംസ്ഥാനത്തുള്ള മദ്യഷാപ്പുകളുടെ പത്തു ശതമാനം വീതം എല്ലാ ഗാന്ധിജയന്തി ദിനത്തിലൂം പൂട്ടാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. കഴിഞ്ഞവർഷം 34 ബിവറേജസ് ഔട്ട്‌ലെറ്റുകളും അഞ്ച് കൺസ്യൂമർഫെഡ് ഷോപ്പുകളുമാണ് പൂട്ടിയത്. അതിന്റെ തുടർച്ചയായാണ് ഇക്കുറി 26 എണ്ണം അടച്ചുപൂട്ടുന്നത്.

പൂട്ടുന്ന കൺസ്യൂമർഫെഡ് ഷോപ്പുകൾ പാലക്കാട്, കാസർഗോഡ്, കൊഴിഞ്ഞാമ്പാറ, കേശവദാസപുരം എന്നിവിടങ്ങളിലെതാണ്. ബിവറേജസ് കോർപറേഷന്റെ തിരുവനന്തപുരം മടവൂർ, കൊല്ലത്തെ ചാത്തന്നൂർ, കോട്ടമുക്ക്, കടപ്പാക്കട, പത്തനംതിട്ടയിലെ കോഴഞ്ചേരി, ആലപ്പുഴയിലെ പൂച്ചാക്കൽ, കോട്ടയത്തെ കുമരകം, മുണ്ടക്കയം, ഇടുക്കിയിലെ തങ്കമണി, എറണാകുളത്തെ കാലടി, വാഴക്കുളം, മുളന്തുരുത്തി, തൃശൂരിലെ മാള, പാലക്കാട്ടെ കൊല്ലങ്കോട്, നെന്മാറ, കോഴിക്കോട് വി എംബി റോഡ്, കോട്ടൂളി, വയനാട്ടിലെ കൽപറ്റ,  മീനങ്ങാടി, കണ്ണൂരിലെ കേളകം, ചെറുപുഴ, കാസർഗോട്ടെ ഉദുമ ഔട്ട്‌ലെറ്റുകളാണ് പൂട്ടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP