1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
26
Friday

ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്‌ത്തിയശേഷം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു; കൊലയ്ക്ക് പിന്നിൽ ഗുണ്ടാകുടിപ്പകയും കഞ്ചാവ് വിൽപ്പനയെ ചൊല്ലിയുള്ള തർക്കവുമെന്ന് പൊലീസ്; മുണ്ടൂരിലെ അക്രമത്തിൽ ഞെട്ടി തൃശൂർ

April 24, 2019

തൃശ്ശൂർ: തൃശ്ശൂരിൽ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. ശ്യാം,ക്രിസ്റ്റി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ടിപ്പർ ഇടിച്ചുവീഴ്‌ത്തിയശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ബുധനാഴ്‌ച്ച പുലർച്ചയോടെ തൃശ്ശൂർ മുണ്ടൂരിനടുത്തുവച്ചാണ് ആക്രമണം നടന്നത്....

ജ്യോതിഷിയുടെ നിർദ്ദേശത്തിൽ ഉക്രൈൻ ദമ്പതികൾ വീണ്ടും വരണമാല്യം ചാർത്തി;8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം; ആഴിമല ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വരന്റെ ബന്ധുക്കളും സാക്ഷികളായി  

April 24, 2019

വിഴിഞ്ഞം; വീണ്ടും മിന്നുകെട്ടി ഒന്നാവാൻ അവരെത്തിയത് ഉക്രൈനിൽ നിന്ന്. ആഴിമല ശിവക്ഷേത്ര സന്നിധിയിൽ ദമ്പതികളുടെ 8 വർഷത്തിനു ശേഷമുള്ള ഈ താലികെട്ടലിനു പിന്നിൽ ജ്യോതിശാസ്ത്ര വിശ്വാസം. ഉക്രൈൻ സ്വദേശികളും ഇപ്പോൾ മോസ്‌കോ നിവാസികളുമായ അലക്‌സി (34)ഡയാന (28)ദമ്...

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം മുങ്ങിയ കെഎസ്ആർടിസി സ്‌കാനിയ ബസ് ഡ്രൈവർ പൊങ്ങിയത് പൊലീസ് സ്റ്റേഷനിൽ; ഇടിയേറ്റയാളുടെ പരിക്ക് ഗുരുതരമെങ്കിൽ യാത്രക്കാരുടെ യാത്ര മുടങ്ങും; പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലിരുന്ന് നേരം വെളുപ്പിക്കേണ്ട ഗതികേടിൽ യാത്രക്കാർ

April 23, 2019

പെരുമ്പാവൂർ: സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ശേഷം കെ എസ് ആർ ടി സി സ്‌കാനിയ ബസ്സിലെ ഡ്രൈവർ മുങ്ങി. പൊങ്ങിയത് പൊലീസ് സ്റ്റേഷനിൽ. ബസ്സ് സ്റ്റേഷനിലെത്തിച്ച യാത്രക്കാർക്ക് സുരക്ഷയൊരുക്കി യത് കണ്ടക്ടർ. ഒരു മണിക്കൂറിലേറെയായി യാത്രക്കാരുള്ളത് പൊലീസ് സ്റ്റേഷന...

ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ സിപിഎം പ്രവർത്തകരെ വെട്ടി;പരിക്കേറ്റ ലോക്കൽ കമ്മിറ്റി അംഗം ജെൻസണേയും പ്രജോഷിനെയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; കൊട്ടിക്കലാശത്തിലെ ബിജെപി-സിപിഎം തർക്കം വോട്ടെടുപ്പിന് ശേഷവും അമ്പലപ്പുഴയിൽ തുടരുന്നു

April 23, 2019

ആലപ്പുഴ: ബൈക്കിൽ പിൻതുടർന്നെത്തിയ അക്രമികൾ രണ്ടു സിപിഎം പ്രവർത്തകരെ വെട്ടി. സി പി എം ലോക്കൽ കമ്മിറ്റിയംഗം ജെൻസൺ, ഡി വൈ എഫ് ഐ പ്രവർത്തകൻ പ്രജോഷ് കുമാർ എന്നിവർക്കാണ് വെട്ടേറ്റത്. അമ്പലപ്പുഴ കരുമാടി സ്വദേശികളാണ് ഇരുവരും. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ ക...

ആകെ വോട്ട് ചെയ്തത് 215 പേർ; അവസാനം കണക്കെടുത്തപ്പോൾ 258 വോട്ടുകൾ; അധികമുള്ള 43 വോട്ടുകൾ എങ്ങനെ വന്നെന്നറിയാതെ പാർട്ടിക്കാരും ഉദ്യോഗസ്ഥരും; ഒടുവിൽ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം പ്രത്യേകം സൂക്ഷിക്കാൻ നിർദ്ദേശിച്ചു; സംഭവം കളമശ്ശേരി 83-ാം നമ്പർ ബൂത്തിൽ

April 23, 2019

എറണാകുളം: കളമശ്ശേരിയിൽ 83-ാം നമ്പർ ബൂത്തിലെ വോട്ടിങ് യന്ത്രത്തിൽ പോൾ ചെയ്തതിലും കൂടുതൽ വോട്ടുകൾ കണ്ടെത്തി. ആകെ പോൾ ചെയ്തതിനേക്കാൾ 43 വോട്ടുകളാണ് അധികമായി കണ്ടെത്തിയത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരാതി നൽകിയതോടെ കളക്ടർ സ്ഥലത്തെത്തി വോട്ടിങ് യന്ത്രം...

മല്ലപ്പള്ളി പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം; സംഭവത്തിന് പിന്നിൽ സിപിഎമ്മെന്ന് ആരോപണം; തലയിലുൾപ്പടെ പരുക്കേറ്റ യുവാവ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ; സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചത് യുവാവ് തടഞ്ഞതാണ് അക്രമത്തിന് കാരണമെന്നും സൂചന

April 23, 2019

മല്ലപ്പള്ളി: പോളിങ് ദിനത്തിൽ പുറമറ്റത്ത് ബിജെപി ബൂത്ത് ഏജന്റിന് നേരെ ആക്രമണം. സംഭവത്തിൽ ദേഹമാസകലവും തലക്കും പരുക്കേറ്റ പുറമറ്റം പുത്തൻപറമ്പിൽ മനു സോമനാഥനെ കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎമ്മുകാർ നിരവധി കള്ളവോട്ടു ചെയ്യാൻ ശ്രമിച്ചപ്...

നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദ്ദേഹം ചാക്കിൽകെട്ടിയ നിലയിൽ; വീടിന് പുറകിൽ കുഴിച്ചിട്ട മൃതദ്ദേഹത്തിന്റെ കാലുകൾ വെട്ടി മാറ്റിയതായി കാണപ്പെട്ടെന്ന് പൊലീസ്; ആറയൂർ സ്വദേശിയുടെ മൃതദ്ദേഹമെന്ന് സൂചന; ജഡം കണ്ടെത്തിയത് യുവാവിനെ കാണാതായി നാലു ദിനം പിന്നിട്ടപ്പോൾ

April 23, 2019

തിരുവനന്തപുരം: വോട്ടിങ് ദിനത്തിൽ കേരളത്തെ ഞെട്ടിച്ച് കൊലപാതകം. നെയ്യാറ്റിൻകരയിൽ യുവാവിന്റെ മൃതദ്ദേഹം ചാക്കിൽകെട്ടിയ നിലയിൽ കണ്ടെത്തി. ആറയൂർ സ്വദേശി ബിനു എന്ന യുവാവിന്റെ മൃതദ്ദേഹമാണ് കണ്ടെത്തിയതെന്നാണ് വിവരം. വീടിന് പുറകിൽ ചാക്കിൽ കെട്ടി കുഴിച്ചിട്ട ന...

പോളിങ് ദിനത്തിൽ ബൂത്ത് ഏജന്റിന് കുത്തേറ്റു; സംഭവം കാസർകോട് തെക്കിൽ; യുഡിഎഫ് പ്രവർത്തകന് കുത്തേറ്റ സംഭവത്തിന് പിന്നാലെ മൂന്ന് പേർക്ക് പരുക്കേറ്റെന്നും സൂചന

April 23, 2019

കാസർകോട്: പോളിങ് ദിനത്തിലും സംസ്ഥാനത്ത് സംഘർഷം. കാസർകോട് തെക്കിൽ ബൂത്ത് ഏജന്റിന് കുത്തേറ്റു. യുഡിഎഫ് പ്രവർത്തകനായ ജലീലിനാണ് കുത്തേറ്റത്. സംഭവത്തിൽ മൂന്നു പേർക്ക് പരുക്കേറ്റെന്നും സൂചനയുണ്ട്. സംഘർഷ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ മിക്ക പോളിങ് ബൂത്തുകളിലു...

ശക്തിയായ കാറ്റിൽ സ്‌കൂളിന്റെ മേൽക്കൂര പറന്നു പോയി; മഴയിൽ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു കുതിർന്നു; ലോകോത്തര നിലവാരം പറയുന്ന കേരളത്തിലെ ബിരിക്കുളം എ.യു.പി സ്‌കൂളിൽ ഒരുക്കിയ പോളിങ് ബൂത്തിൽ വോട്ടെടുപ്പ് തടസ്സപ്പെട്ടതിങ്ങനെ

April 23, 2019

കാസർകോട്: ബിരിക്കുളത്ത് കനത്ത മഴയിലുംകാറ്റിലും സ്‌കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് പോളിങ് തടസ്സപ്പെട്ടു. പോളിങ് ബൂത്തിന്റെ മേൽക്കൂര കാറ്റിൽ പറന്ന് പോയി.കനത്ത മഴയിൽ വോട്ടിങ് മെഷീനും വിവിപാറ്റും നനഞ്ഞു. കെട്ടിടത്തിനും നാശനഷ്ടങ്ങളുണ്ടായി. ബിരിക്കുളം...

ശബരിമല വിഷയം എൽഡിഎഫിന് തിരിച്ചടിയാകും; എ.എം.ആരിഫ് ആലപ്പുഴയിൽ പാട്ടും പാടി ജയിക്കും; വയനാട്ടിൽ രാഹുൽ ഗാന്ധിയും ജയിക്കുമെന്ന് വെള്ളാപ്പള്ളി

April 23, 2019

ആലപ്പുഴ: ആലപ്പുഴയിൽ എ.എം.ആരിഫ് പാട്ടുംപാടി ജയിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ജയിക്കും. വയനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയും മകനുമായ തുഷാർ വെള്ളാപ്പള്ളിക്കൊ...

ഇതുവരെ വോട്ട് ചെയ്തത് പുരുഷനെന്ന ലേബലിലെങ്കിലും ഇത്തവണ അത് വേണ്ടി വന്നില്ല; സ്വന്തം ഐഡന്റിറ്റിയിൽ ആദ്യമായി വോട്ട് ചെയ്ത് ട്രാൻസ്‌ജെൻഡേഴ്‌സ്; കന്നിവോട്ട് ചെയ്ത സന്തോഷം മറച്ച് വയ്ക്കാതെ ട്രാൻസ്ജെൻഡേഴ്സിന്റെ ഇലക്ഷൻ അംബാസിഡർ; ഇത് അഭിമാന നിമിഷമെന്നും ഒരാളും വോട്ട് പാഴക്കാരുതെന്നും രഞ്ജു രഞ്ജിമാർ

April 23, 2019

കൊച്ചി: സ്വന്തംഐഡന്റിറ്റിയിലുള്ള കന്നിവോട്ട് ചെയ്ത് ചാരുതാർഥ്യത്തിലാണ് ട്രാൻസ്ജെൻഡറുകളുടെ അഭിമാനമായ പ്രമുഖ മേക്കപ്പ് ആർട്ടിസറ്റും, ധ്വയ ട്രാൻസ്ജെൻഡേഴ്സ് ആർട്സ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറിയുമായ രഞ്ജു രഞ്ജിമാർ, കേരളത്തിൽ ആദ്യമായാണ് ട്രാൻസ്ജെൻഡറുകൾക്...

എംഎൽഎ ആണെന്ന പരിഗണന വേണ്ടേ വേണ്ട; പൊരിവെയിലത്ത് ക്യൂനിന്ന് വോട്ട് ചെയ്ത് മുകേഷ്; കൊല്ലം ഇടതിനൊപ്പമെന്നും എംഎൽഎ

April 23, 2019

കൊല്ലം: കൊല്ലത്ത് എൽഡിഎഫ് ജയിക്കുമെന്ന് മുകേഷ് എംഎൽഎ. എംഎൽഎ. കൊല്ലം പട്ടത്താനം സർക്കാർ സ്‌കൂളിൽ വോട്ട് ചെയ്യാനെത്തിയതായിരുന്നു മുകേഷ്. ഒന്നര മണിക്കൂർ വെയിലത്ത് ക്യൂവിൽ നിന്നാണ് വോട്ട് ചെയ്തത്. എംഎൽഎ ആണെന്ന പരിഗണനയൊന്നും തനിക്ക് വേണ്ടെന്നും ക്യൂവിൽ നി...

കൈകുഞ്ഞിനെ കാത്തു സൂക്ഷിച്ച് പൊലീസ് മാമൻ; ജനമൈത്രി പൊലീസിന്റെ പുത്തൻ കാലത്ത് സോഷ്യൽ മീഡിയയുടെ കയ്യടി നേടി വടകരയിലെ പൊലീസ്; അമ്മ വോട്ടു ചെയ്‌തെത്തുന്നതു വരെ കുഞ്ഞിനെ സുരക്ഷിതമായി നോക്കിയ പൊലീസുകാരന്റെ ചിത്രം വൈറലാകുന്നു

April 23, 2019

വടകര: കപ്പടാ മീശയും ചുവന്നു കലങ്ങിയകണ്ണുകളും പരുഷമായ ഭാഷയും ചേർന്ന പൊലീസ് പരിവേഷം പഴംകഥയാകുകയാണ്. ജനമൈത്രി പൊലീസിന്റെ പുത്തൻ കാലത്ത് ജനത്തിന് താങ്ങും തണലുമായി പലയിടങ്ങളിലും പൊലീസുകാർ മാറാറുണ്ട്. നവമാധ്യമങ്ങളിലെ പൊലീസ് മാമന്റെ ജനകീയതയെ തകർക്കുകയാണ് വോ...

ചായ പകർന്നു തരുന്നത് കക്കൂസിനടുത്ത് വച്ച പാത്രത്തിൽ നിന്ന്; കാറ്ററിങ്ങുകാരൻ വട കൊടുക്കുന്നത് വൃത്തിഹീനമായ കൈകളിൽ കൈയുറ ധരിക്കാതെ; ട്രെയിനുകളിൽ 'ഭക്ഷണ' കാര്യം ഇപ്പോഴും ദുരിതത്തിൽ തന്നെ; മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്‌പ്രസിലെ കാഴ്ചകൾ കണ്ടാൽ ഓക്കാനിക്കുമെന്നുറപ്പ്

April 23, 2019

കണ്ണൂർ: ട്രെയിനിൽ യാത്രചെയ്യാൻ ഏവരും ആഗ്രഹിക്കുന്ന ഒന്നാണെങ്കിലും അതത്ര സുഖകരമായ ഒന്നല്ല എന്ന് തെളിയിക്കുന്ന ഒട്ടേറെ സംഗതികളുണ്ട്. യാത്രാകൂലിയും വേഗം ചെല്ലാൻ സഹായിക്കുന്ന ഗതാഗത മാർഗമെന്ന നിലയിലും മാത്രമല്ല സാധാരണക്കാർ ട്രെയിൻ ഉപയോഗിക്കുന്നത്. പോകുന്ന...

'വോട്ടിങ് മെഷീനെ പറ്റി പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാവില്ല'; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ രമേശ് ചെന്നിത്തല; 'പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്നത് ശരിയല്ലെ'ന്നും പ്രതിക്ഷ നേതാവ്

April 23, 2019

തിരുവനന്തപുരം : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്‌ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടിങ് മെഷീനെ പറ്റി പരാതി പറയുന്നവർക്കെതിരായ കേസ് അംഗീകരിക്കാനാവില്ലെന്നും പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്‌നം തെളിയിക്കണമെന്ന്ത് ശരിയല...

Loading...

MNM Recommends