Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

50,000 രൂപ പലിശയ്ക്ക് എടുത്ത ആൾ മൂന്ന് ലക്ഷം അടച്ചിട്ടും 12.5 സെന്റ് അടിച്ചു മാറ്റി; ബോബിക്കും മൂന്ന് ജീവനക്കാർക്കുമെതിരെ കേസ്;നിരവധി ആധാരങ്ങൾ പിടിച്ചെടുത്തു: ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി ബോബി ചെമ്മണ്ണൂർ

50,000 രൂപ പലിശയ്ക്ക് എടുത്ത ആൾ മൂന്ന് ലക്ഷം അടച്ചിട്ടും 12.5 സെന്റ് അടിച്ചു മാറ്റി; ബോബിക്കും മൂന്ന് ജീവനക്കാർക്കുമെതിരെ കേസ്;നിരവധി ആധാരങ്ങൾ പിടിച്ചെടുത്തു: ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി ബോബി ചെമ്മണ്ണൂർ

കോഴിക്കോട്: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂരും രമേശ് ചെന്നിത്തലയുടെ ഓപ്പറേഷൻ കുബേരയിൽ കുടുങ്ങി. അമിത പലിശ ഈടാക്കിയതിനെ തുടർന്നാണ് ചെമ്മണ്ണൂർ ജൂവലറി ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. ഓപ്പറേഷൻ കുബേരയുടെ ഭാഗമായിട്ടാണ് കേസ് എന്നാണ് വിവരം. ജ്യോതീന്ദ്രൻ പാലാട്ട് എന്നയാൾ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് പാളം ചെമ്മണ്ണൂരിൽ നിന്ന് പണം കടം വാങ്ങിയതുമായി ബന്ധപ്പെട്ട് നൽകിയ പരാതിയെ തുടർന്നാണ് ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തിരിക്കുന്നത്. കേസിൽ ജൂവലറി ജീവനക്കാരയ മൂന്ന് പേരെ കൂടി പ്രതി ചേർത്തിട്ടുണ്ട്. ശ്രീകുമാർ, എ.കെ സിബീഷ്, ജോൺ തൃശൂർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

കൊള്ളപ്പലിശ ഈടാക്കുന്നവരെ പിടികൂടാനുള്ള ഓപ്പറേഷൻ കുബേര സജീവമായതിന് പിറകെയാണ് ബോബിക്ക് തിരിച്ചടി കിട്ടിയിരിക്കുന്നത്. പണം കടം കൊടുക്കൽ നിയമം, അധിക പലിശ ഈടാക്കുന്നതിനെതിരെയുള്ള നിയമം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കേസ് രജിസ്ട്രർ ചെയ്ത നടക്കാവ് പൊലീസ് ചെമ്മണ്ണൂർ ജൂവലറി മനേജറുടെ എരഞ്ഞിപ്പാലത്തെ വീട് റെയ്ഡ് ചെയ്യുകയും ജ്യോതീന്ദ്രൻ ഈട് നൽകിയ ഭൂമിയുടെ രേഖകൾ കണ്ടെടുത്തതായും സൂചനകളുണ്ട്. ഇത് കേസിന് കൂടുതൽ ശക്തി നൽകും. കൂടാതെ മറ്റ് നിരവധി ആധാരങ്ങളും കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയ ആധാരങ്ങൾ മറ്റെന്തോ പ്രോജക്ടിന് വേണ്ടി ശേഖരിച്ചതാണ് എന്നാണ് ചെമ്മണ്ണൂർ അധികൃതർ പറയുന്നത്. ഉന്നത ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷമേ ബോബിയെ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുകയുള്ളൂ എന്ന് നടക്കാവ് പൊലീസ് മറുനാടൻ മലയാളിയോടു പറഞ്ഞു.

1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പാളയം ചെമ്മണ്ണൂർ ജൂവലറിയിൽ നിന്ന് ജ്യോതീന്ദ്രൻ 50000 രൂപ കടമെടുത്തിരുന്നു. 12.8 സെന്റോളം ഭൂമി രജിസ്റ്റർ ചെയ്ത് നൽകിയിരുന്നു. 2500 രൂപയായിരുന്നു പ്രതിമാസ പലിശ. ഏകദേശം മൂന്നരലക്ഷം രൂപയോളം ജ്യോതീന്ദ്രൻ ഇതിനോടകം നൽകിയിരുന്നു. എന്നാൽ ഭൂമി തിരികെ ചോദിച്ചപ്പോൾ 78000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ജ്യോതീന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP