Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്ലാസ്റ്റിക് നിരോധനം വ്യക്തമാക്കി തീർത്ഥാടകർ ഏറെ വരുന്ന സംസ്ഥാനങ്ങളിൽ പത്രപ്പരസ്യം; കുപ്പിവെള്ളത്തിനു പകരം കുടിവെള്ള പ്ലാന്റുകൾക്ക് 3.6 കോടി: പ്ലാസ്റ്റിക് വിമുക്ത ശബരിമല ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ

പ്ലാസ്റ്റിക് നിരോധനം വ്യക്തമാക്കി തീർത്ഥാടകർ ഏറെ വരുന്ന സംസ്ഥാനങ്ങളിൽ പത്രപ്പരസ്യം; കുപ്പിവെള്ളത്തിനു പകരം കുടിവെള്ള പ്ലാന്റുകൾക്ക് 3.6 കോടി: പ്ലാസ്റ്റിക് വിമുക്ത ശബരിമല ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ

തിരുവനന്തപുരം: പ്ലാസ്റ്റിക് വിമുക്ത ശബരിമല എന്ന ലക്ഷ്യത്തിലേക്കു കുതിക്കാനൊരുങ്ങുകയാണു സംസ്ഥാന സർക്കാർ. പ്ലാസ്റ്റിക് കുപ്പിവെള്ളത്തിനു പകരം കുടിവെള്ള പദ്ധതിക്കായി 3.6 കോടി രൂപ സർക്കാർ അനുവദിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.

ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി വിളിച്ചു ചേർത്ത യോഗത്തിലാണു തീരുമാനം. പ്ലാസ്റ്റിക് വിമുക്ത ശബരിമലയെന്ന ലക്ഷ്യം നടപ്പിലാക്കുവാൻ ഒട്ടേറെ ക്രിയാത്മകമായ നിർദ്ദേശങ്ങൾ യോഗത്തിൽ ഉയർന്നുവന്നതായി മന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക് ഒഴിവാക്കുന്നതിനായി വിപുലമായ പ്രചാരണം നടത്താൻ തീരുമാനിച്ചു. പ്ലാസ്റ്റിക് കവറുകൾ നിരോധിക്കും. ഇതിന്റെ ഭാഗമായി തീർത്ഥാടകർ അധികമായി വരുന്ന സംസ്ഥാനങ്ങളിൽ പത്രപ്പരസ്യങ്ങളും മറ്റും നൽകി പ്രചാരണം നടത്തും.

കുടിവെള്ള പ്ലാന്റുകൾ സ്ഥാപിക്കാനാണ് 3.6 കോടി രൂപ അനുവദിച്ചത്. കൂടാതെ ശബരിമലയിലെ ദേവസ്വം ബോർഡിന്റെ ഭൂമി വനം, ദേവസ്വം വകുപ്പുകൾ സംയുക്ത സർവ്വേ നടത്തി അളന്നു തിട്ടപ്പെടുത്തും. തിരുവാഭരണ പാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും നടപടിയുണ്ടാകും. പമ്പയിൽ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാനും സന്നിധാനത്ത് ഗസ്റ്റ്ഹൗസ് നിർമ്മിക്കാനും നിർദ്ദേശം നൽകി. ജൂലൈ ആദ്യ വാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകനയോഗം ചേരാനും തീരുമാനമായെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP