Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുന്ദമംഗലത്ത് പ്രളയ ദുരിതം ബാധിച്ച 3781 കുടുംബങ്ങൾക്ക് 3.78 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും; വെള്ളം കയറിയ മണ്ഡലത്തിലെ എല്ലാ റോഡുകളും ഉയർത്തി നിർമ്മിക്കും:പട്ടികയിൽ ഉൾപെടാത്ത അർഹരായവർ തഹസിൽദാർക്ക് അപേക്ഷ നൽകണം

കുന്ദമംഗലത്ത് പ്രളയ ദുരിതം ബാധിച്ച 3781 കുടുംബങ്ങൾക്ക് 3.78 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കും; വെള്ളം കയറിയ മണ്ഡലത്തിലെ എല്ലാ റോഡുകളും ഉയർത്തി നിർമ്മിക്കും:പട്ടികയിൽ ഉൾപെടാത്ത അർഹരായവർ തഹസിൽദാർക്ക് അപേക്ഷ നൽകണം

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മണ്ഡലത്തിൽ പ്രളയ ദുരിതം ബാധിച്ച 3781 കുടുംബങ്ങൾക്ക് 3.78 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കാൻ തീരുമാനമായതായി കോഴിക്കോട് താലൂക്ക് തഹസിൽദാർ അറിയിച്ചു. മണ്ഡലത്തിൽ വെള്ളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്തേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കുതിന് പി.ടി.എ റഹീം എംഎ‍ൽഎ വിളിച്ചു ചേർത്ത യോഗത്തിൽ നൽകിയ റിപ്പോർട്ടിലാണ് തഹസിൽദാർ ഇക്കാര്യം വ്യക്തമാക്കിയത്.

മണ്ഡലത്തിൽ 76 ദുരിതാശ്വാസ ക്യാമ്പുകളിലായി 3234 കുടുംബങ്ങളെയായിരുന്നു താമസിപ്പിച്ചിരുന്നത്. ഇവർക്കു പുറമേ 547 കുടുംബങ്ങൾക്ക് കൂടി ധനസഹായം ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അർഹതയുള്ളവരുടെ ലിസ്റ്റിൽ നിന്നും വിട്ട് പോയവരുണ്ടെങ്കിൽ പ്രത്യേക അപേക്ഷകൾ തഹസിൽദാർക്ക് നൽകുതിനും യോഗത്തിൽ തീരുമാനമായി. വില്ലേജ് ഓഫീസ് ശാക്തീകരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകൾക്കും ലാപ്‌ടോപ്പുകളും പ്രിന്ററുകളും ഒളവണ്ണ, ചെറൂപ്പ സി.എച്ച്.സികൾക്കും കുന്ദമംഗലം പി.എച്ച്.സി ക്കും ഫോഗിങ് മെഷീനുകളും എംഎ‍ൽഎയുട പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭ്യമാക്കുന്നതിനും തീരുമാനിച്ചു.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്ക് എത്തിച്ചേരുന്നതിനുള്ള റോഡുകൾ ഭാവിയിൽ വെള്ളം കയറാത്ത നിലയിൽ ഉയർത്തുന്നതിന് നടപടികൾ സ്വീകരിക്കും. മുടങ്ങിപോയ കുടിവെള്ള പദ്ധതികൾ പുനരുദ്ധരികരിക്കുന്നതിനും പൊതുമരാമത്ത് റോഡുകളുടെ റിപ്പയർ പ്രവൃത്തികൾ നടത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും തീരുമാനിച്ചു.

സ്വന്തമായി കെട്ടിടമില്ലാത്ത കുറ്റിക്കാട്ടൂർ പെരുവയൽ വില്ലേജ് ഓഫീസുകൾക്ക് കെട്ടിടങ്ങൾ നിർമ്മിക്കും. ചാത്തമംഗലം എൻ.സി.പി.സി കുടിവെള്ള പദ്ധതി ടാങ്കിലേക്ക് കെ.ഡബ്ലിയു.എ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്നും ഗ്രാമപഞ്ചായത്ത് ചെലവിൽ നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്നതിനും തീരുമാനിച്ചു. ജപ്പാൻ കുടിവെള്ള പദ്ധതി പ്രവൃത്തി ത്വരിതപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് 17-09-2018 ന് പെരുമണ്ണ ഗ്രാമപഞ്ചായത്തിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുച്ചേർക്കുന്നതിനും തീരുമാനിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി.മുനീറത്ത്, കെ.തങ്കമണി, കെ.അജിത, വൈ.വി ശാന്ത, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹസീന, ചത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, കോഴിക്കോട് തഹസിൽദാർ കെ.ടി സുബ്രമണ്യൻ, അഡീഷണൽ ഡി.എം.ഒ ഡോ. ആശാദേവി, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, വില്ലേജ് ഓഫീസർമാർ, പൊതുമരാമത്ത്, എൽ.എസ്.ജി.ഡി, കെ.എസ്.ഇ.ബി, വാട്ടർ അഥോറിറ്റി, റവന്യു, ആരോഗ്യ വകുപ്പ്, ഇറിഗേഷൻ, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP