Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൃശൂരിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ; പിടിയിലായത് ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ സംഘം; പ്രതികൾ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയിരുന്നത് വാടകയ്‌ക്കെടുത്ത കാറിലെന്ന് പൊലീസ്

തൃശൂരിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ മൂന്നംഗ സംഘം അറസ്റ്റിൽ; പിടിയിലായത് ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ സംഘം; പ്രതികൾ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയിരുന്നത് വാടകയ്‌ക്കെടുത്ത കാറിലെന്ന് പൊലീസ്

റിയാസ് ആമി അബ്ദുള്ള

തൃശൂർ: ജില്ലയിലെ ഇരുപത്തഞ്ചോളം സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയംവച്ചു പണം തട്ടിയ മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പാർളിക്കാട് പത്താംകല്ലിലുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ 2 മാസം മുൻപ് 4 മുക്കുവളകൾ പണയം വച്ച് 80,000 രൂപ തട്ടിയെടുത്തവരെ കണ്ടെത്തുന്നതിനു വടക്കാഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതികളും പാവറട്ടി പാങ്ങ് സ്വദേശികളുമായ രാമനത്ത് മുഹമ്മദ് അബൂബക്കർ (20), കുട്ടാട്ട് ഷിതിൻ (അപ്പു 24), രായ്മരയ്ക്കാർ വീട്ടിൽ മുഹമ്മദ് സാഹിർ (24) എന്നിവരെ സിഐ പി.എസ്.സുരേഷ്, എസ്‌ഐ കെ.സി.രതീഷ്, എഎസ്‌ഐ വി.മുനിദാസ്, സീനിയർ സിപിഒ എ.വി.സജീവ് എന്നിവർ ചേർന്നു പിടികൂടിയത്.

വാടകയ്‌ക്കെടുത്ത കാറിൽ സഞ്ചരിച്ചാണു പ്രതികൾ പണമിടപാട് സ്ഥാപനങ്ങളിൽ മുക്കുപണ്ടം പണയം വയ്ക്കാൻ എത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു. പണയം വയ്ക്കാൻ കൊണ്ടുവരുന്ന ആഭരണങ്ങളിൽ 916 മുദ്ര പതിപ്പിച്ചിരുന്നതിനാൽ ആർക്കും സംശയം തോന്നിയിരുന്നില്ല. പത്താംകല്ലിലെ സ്ഥാപനത്തിൽ ഇവർ പണയം വച്ച ആഭരണം സംശയം തോന്നി പരിശോധിച്ചപ്പോഴാണു വ്യാജസ്വർണമാണെന്നു തിരിച്ചറിഞ്ഞത്.

തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ പിടികൂടി ചോദ്യം ചെയ്തതിൽ നിന്നാണു സമാന രീതിയിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇവർ തട്ടിപ്പു നടത്തിയതായി തെളിഞ്ഞത്. പ്രതികൾ ഉപയോഗിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP