Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റു; സംഭവം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റു; സംഭവം സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായതിന് പിന്നാലെ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം

മറുനാടൻ ഡെസ്‌ക്‌

മട്ടന്നൂർ: കണ്ണൂർ മട്ടന്നൂരിൽ മൂന്ന് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റു. സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റതിന് പിന്നാലെയാണ് ബിജെപി പ്രവർത്തകർക്കും വെട്ടേറ്റത്. വൈകുന്നേരത്തോടെയാണ് സംഭവം. ബിജെപി പ്രവർത്തകരായ സച്ചിൻ, സുജി, വിജിത്ത് എന്നിവർക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മട്ടന്നൂർ ടൗണിനടുത്ത് വെച്ച് നാല് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റിരുന്നു. ഇതിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന ആരോപണമുണ്ടായിരുന്നു. ഇവരെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവം നടന്ന് മണിക്കൂറുകൾ പിന്നിടുമ്പോഴാണ് മൂന്ന് ബിജെപി പ്രവർത്തകർക്കെതിരേ ആക്രമണമുണ്ടായിരിക്കുന്നത്. രണ്ട് സംഭവങ്ങളുടേയും പശ്ചാത്തലത്തിൽ മട്ടന്നൂരിൽ വൻ പൊലീസ് സംഘം എത്തിയിട്ടുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP