Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകാൻ കഴിയാതെ കാസർകോട്ട് മൂന്ന് പേർ കൂടി മരിച്ചു; എത്ര ശ്രമിച്ചിട്ടും അയയാത്ത നിലപാടുമായി കർണാടക മുന്നോട്ട് പോകുമ്പോൾ നട്ടം തിരിഞ്ഞ് കാസർകോട്ടുകാർ

വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകാൻ കഴിയാതെ കാസർകോട്ട് മൂന്ന് പേർ കൂടി മരിച്ചു;  എത്ര ശ്രമിച്ചിട്ടും അയയാത്ത നിലപാടുമായി കർണാടക മുന്നോട്ട് പോകുമ്പോൾ നട്ടം തിരിഞ്ഞ് കാസർകോട്ടുകാർ

സ്വന്തം ലേഖകൻ

കാസർകോട്: കർണാടക അതിർത്തി അടച്ചതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലേക്കു പോകാൻ കഴിയാതെ മൂന്ന് പേർ കൂടി കാസർകോട് ജില്ലയിൽ മരിച്ചു. ഇതോടെ ലോക്ക്ഡൗണംിന് പിന്നാലെ ജില്ലയിൽ വിദഗ്ധ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം അഞ്ചായി. മഞ്ചേശ്വരം തുമ്മിനാട്ടിലെ മാധവൻ (50), ഉദ്യാവാറിലെ ആയിഷ (55) ഉപ്പള നയബസാർ ചെറുഗോളി എംഎ ക്വാട്ടേജിലെ അസീസ് ഹാജി (61) എന്നിവരാണ് ഇന്നലെ മരിച്ചത്. ഇവരെല്ലാം കർണാടക അതിർത്തിയോടു ചേർന്നു താമസിക്കുന്നവരാണ്. അതിനാൽ തന്നെ എല്ലാ ആവശ്യങ്ങൾക്കും ഇവർ ആശ്രയിച്ചിരുന്നതും കർണാടകത്തെയാണ്.

ശ്വാസതടസ്സം നേരിട്ട മാധവനെ ആംബുലൻസിൽ മംഗളൂരുവിലേക്കു കൊണ്ടുപോകാനുള്ള ശ്രമം കർണാടക പൊലീസ് തടഞ്ഞതോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വാഹനത്തിൽ മരിക്കുകയായിരുന്നു. ആസ്മ രോഗിയായ ആയിഷയെ ഉപ്പളയിലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്ന് മംഗളൂരുവിലേക്കു റഫർ ചെയ്‌തെങ്കിലും അതിർത്തിയിൽ കടത്തിവിടില്ലെന്ന് അറിഞ്ഞതോടെ കാഞ്ഞങ്ങാട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്.

കാസർകോട് സ്വദേശിയാണെന്ന പേരിൽ കഴിഞ്ഞ 23 ന് മംഗളൂരുവിലെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടയാളാണ് മരിച്ച അസീസ് ഹാജി. ഡയാലിസിസിനു വിധേയമാക്കേണ്ട രോഗിയായ അസീസ് ഹാജിയെ 23ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കാസർകോട് സ്വദേശിയാണെന്ന കാരണത്താൽ ആശുപത്രിയിലേക്ക് കയറ്റി വിട്ടില്ല. പുറത്ത് വെച്ച് തന്നെ സുരക്ഷാ ജീവനക്കാർ തടഞ്ഞുവെന്നു ബന്ധുക്കൾ ആരോപിച്ചു.

ചികിത്സിക്കുന്ന ഡോക്ടറെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് തിരിച്ചെത്തി 24ന് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹം ഇന്നലെ രാവിലെ മരിച്ചു. ഭാര്യ. മുംതാസ്.മക്കൾ. താനി, അമാനി, ഐമാൻ. കുഞ്ചത്തൂർ സ്വദേശി അബ്ദുൽ ഹമീദ്, ബണ്ട്വാൾ സ്വദേശിനി ഫാത്തിമ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മംഗളൂരുവിൽ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് മരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP