Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ അമേരിക്കയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി: ബ്രിട്ടനിലും അയർലന്റിലും ഗൾഫ് രാജ്യങ്ങളിലും അടക്കം കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയർന്നു

അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരണത്തിന് കീഴടങ്ങി; ഇതോടെ അമേരിക്കയിൽ മാത്രം കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 15 ആയി: ബ്രിട്ടനിലും അയർലന്റിലും ഗൾഫ് രാജ്യങ്ങളിലും അടക്കം കേരളത്തിന് പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി ഉയർന്നു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ബുധനാഴ്ച അമേരിക്കയിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ അമേരിക്കയിൽ മാത്രം മരിച്ച മലയാളികളുടെ എണ്ണം 15 ആയി. തൊടുപുഴ നെടിയശാല പുത്തൻവീട്ടിൽ മാത്യു കോശിയുടെ ഭാര്യ മറിയാമ്മ (മേരിക്കുട്ടി 80), പത്തനംതിട്ട കോഴഞ്ചേരി തെക്കേമല പേരകത്ത് വീട്ടിൽ ലാലു പ്രതാപ് ജോസ് (64), തൃശൂർ പറവട്ടാനി വിൻസി നഗർ ടെന്നിസൻ പയ്യൂർ (82) എന്നിവരാണ് ഇന്നലെ അമേരിക്കയിൽ മരിച്ചത്.

ഇതോടെ, കോവിഡ് ബാധിച്ചു കേരളത്തിനു പുറത്ത് മരിച്ച മലയാളികളുടെ എണ്ണം 24 ആയി. ഇതിൽ 15 പേരും അമേരിക്കയിലാണെന്നത് അമേരിക്കൻ മലയാളികളെ ആശങ്കയിലാക്കുന്നു. ചൊവ്വാഴ്ചയും ഒരു യുവാവ് അടക്കം മൂന്ന് പേർ അമേരിക്കയിൽ മരണത്തിന് കീഴടങ്ങിയിരുന്നു. അമേരിക്കയിൽ ദിവസവും മരണ നിരക്ക് രണ്ടായിരത്തിന് അടുത്തെത്തുന്നത് അമേരിക്കൻ മലയാളികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.

ബുധനാഴ്ച ന്യൂയോർക്കിലും ന്യൂ ജെഴ്‌സിയിലും ടെക്‌സാസിലുമാണ് മലയാളികൾ മരിച്ചത്. അമേരിക്കയ്ക്ക് പുറമേ ബ്രിട്ടനിലും അയർലന്റിലും ഗൾഫ് രാജ്യങ്ങളിലും മുംബൈയിലും മലയാളികൾ മരിച്ചു. വിദേശ രാജ്യങ്ങളിലും കേരളത്തിന് പുറത്തും ജോലി ചെയ്യുന്ന അകേം മലയാളി നഴ്‌സുമാർ കോവിഡിന്റെ പിടിയിലാണ്. ഇത് കേരള സർ്കകാരിന്റെയും ആശങ്ക വർദ്ധിച്ചിപ്പിച്ചിട്ടുണ്ട്. വിദേശ മലയാളികൾ കൂടതലുള്‌ല മൂന്ന് വിദേശ രാജ്യങ്ങളിലുള്ളവർക്കായി ഹെൽപ്പ് ഡെസ്‌കും കേരളത്തിൽ ആരംഭിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP