Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എറണകുളത്ത് മൂന്ന മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ; കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണകുളത്ത് മൂന്ന മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ; കുഞ്ഞിന്റെ അമ്മയുടെ പരാതിയിൽ ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ

എറണാകുളം:  എറണകുളത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടിയ നിലയിൽ കണ്ടെത്തി. നാടോടി ദമ്പതികളുടെ കുഞ്ഞിന്റെമൃതദേഹമാണ് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി എന്ന് നാടോടി സ്ത്രീ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്. അങ്കമാലി സിഐയുടെ ഓഫിസ് വളപ്പിനുള്ളിൽ നിന്നാണ് കുഞ്ഞിന്റെ മൃതശരീരം പൊലീസ് പുറത്തെടുത്തത്. സഭവത്തിൽ നാടോടി സ്ത്രീയുടെ ഭർത്താവായ മണികണ്ഠൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

എന്നാൽ പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നും താൻ മരിച്ച കുഞ്ഞിന്റെ മൃതദേഹം കുഴിച്ചു മൂടുകയാണ് ചെയ്തതെന്നും ഇയാൾ പൊലീസിൽ പറഞ്ഞു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP