Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഓഖി വീശിയടിച്ച കാലത്ത് കാണാതായ 34 പേരെ കൂടി കണ്ടെത്തി; ദുരന്തമുണ്ടായ കാലത്ത് മീൻപിടിക്കാൻ പോയവരെ കാണാതായതിന്റെ വിഷമത്തിൽ ഇരിക്കുന്നവർക്ക് വലിയ പ്രതീക്ഷ പകർന്ന് പുതിയ വാർത്ത; മറ്റു തീരങ്ങളിൽ അണഞ്ഞവർ അപായമില്ലാതെ തിരിച്ചെത്തട്ടെയെന്ന് പ്രാർത്ഥിച്ച് ഉറ്റവർ

ഓഖി വീശിയടിച്ച കാലത്ത് കാണാതായ 34 പേരെ കൂടി കണ്ടെത്തി; ദുരന്തമുണ്ടായ കാലത്ത് മീൻപിടിക്കാൻ പോയവരെ കാണാതായതിന്റെ വിഷമത്തിൽ ഇരിക്കുന്നവർക്ക് വലിയ പ്രതീക്ഷ പകർന്ന് പുതിയ വാർത്ത; മറ്റു തീരങ്ങളിൽ അണഞ്ഞവർ അപായമില്ലാതെ തിരിച്ചെത്തട്ടെയെന്ന് പ്രാർത്ഥിച്ച് ഉറ്റവർ

കൊച്ചി: ഓഖി ദുരന്തത്തിൽ കാണാതായ മൂന്ന് ബോട്ടുകൾ കൂടി തിരച്ചിലിൽ കണ്ടെത്തി. കൊച്ചിയിൽ നിന്ന് പോയ മൂന്നു ബോട്ടുകളാണിവ. തൊഴിലാളികൾ സുരക്ഷിതരാണെന്നും 34 പേർ തിരിച്ചുവരുന്നെന്നും അധികൃതർ വ്യക്തമാക്കി. ഫിഷറീസ് വകുപ്പ് നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്താനായത്. ഇത്രയും പേരെ കണ്ടെത്താനായത് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ 34 പേർ സുരക്ഷിതരായി തിരിച്ചെത്തുന്നു എന്ന വാർത്ത കൊച്ചിയിൽ വലിയ ആശ്വാസമാണ് ഉണ്ടാക്കുന്നത്. മൂന്ന് ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയവരാണ് തിരിച്ചെത്തുന്നതെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇവർ കൊച്ചിയിലേക്കാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഓഷ്യൻ ഹണ്ടർ, ജിംസമോൾ, ബെനൗസ് എന്നീ ബോട്ടുകളാണ് കരയ്ക്കെത്തിക്കൊണ്ടിരിക്കുന്നത്.

ഈ ബോട്ടിലുള്ളവരെല്ലാം സുരക്ഷിതരാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇനി പന്ത്രണ്ട് ബോട്ടുകൾ കൂടിയാണ് കണ്ടെത്താനുള്ളത്. ചില ബോട്ടുകൾ മുങ്ങിയതായി പറയുന്നുണ്ടെങ്കിലും ഇതിന് സ്ഥിരീകരണം ഉണ്ടായിട്ടില്ല. സർക്കാരിന്റെ പ്രത്യേക നിർദേശ പ്രകാരം കാണാതായവരെ കണ്ടെത്താനായി ശക്തമായ തിരച്ചലാണ് കടലിൽ നടത്തിക്കൊണ്ടിരിക്കുന്നത്.

ഇതിന് സ്വകാര്യ ബോട്ടുകളുടേയും സഹായമുണ്ട്.
ഇന്ന് ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നും കാസർഗോഡ് തീരത്ത് നിന്നും ഇന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി ബേപ്പൂരിൽ നിന്നും പോയ ബോട്ടുകളാണ് കാസർഗേഡ് നിന്നും മൃതദേഹം കണ്ടെത്തിയത്. ക്രിസ്മസിന് മുമ്പ് കാണാതായവരെ തിരിച്ചെത്തിക്കുമെന്നായിരുന്നു മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ അറിയിച്ചത്.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിരുന്നു. ഓഖി ആഞ്ഞുവീശിയത് അറിയാതെ ആഴക്കടലിൽ വിദൂര മത്സ്യബന്ധനത്തിന് പോയ നിരവധി ബോട്ടുകളുണ്ട്. ഇത്തരത്തിൽ പോയവർ സുരക്ഷിതരായിരിക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP