Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത അവധി: 36 സർക്കാർ ഡോക്ടർമാരെ സർവീസിൽ നിന്നുപുറത്താക്കി; പിരിച്ചുവിട്ടത് മെഡിക്കൽ-ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരെ; നടപടി പലതവണ കത്തയച്ചിട്ടും മറുപടി വരാത്ത സാഹചര്യത്തിൽ

അനധികൃത അവധി: 36 സർക്കാർ ഡോക്ടർമാരെ സർവീസിൽ നിന്നുപുറത്താക്കി; പിരിച്ചുവിട്ടത് മെഡിക്കൽ-ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരെ; നടപടി പലതവണ കത്തയച്ചിട്ടും മറുപടി വരാത്ത സാഹചര്യത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനധികൃത അവധി എടുത്ത 36 സർക്കാർ ഡോക്ടർമാരെ സർവീസിൽ നിന്നുപുറത്താക്കി. സർക്കാർ മെഡിക്കൽ, ഡെന്റൽ കോളേജുകളിലെ ഡോക്ടർമാരെയാണ് പിരിച്ചുവിട്ടത്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അനധികൃത അവധിയിൽ തുടർന്ന 36 ഡോക്ടർമാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.

അമ്പതോളം ഡോക്ടർമാർ അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നത്. മെഡിക്കൽ കോളേജുകളുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നതായും കണ്ടെത്തിയിരുന്നു. തുടർന്ന് ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ട് നിരവധി തവണ കത്തുകൾ അയച്ചിരുന്നു. പത്രത്തിൽ പരസ്യവും നൽകിയിരുന്നു. എന്നാൽ പ്രതികരണമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് പി എസ് സിയുടെ അനുമതിയോടെ പിരിച്ചുവിട്ടത്. പരിചയസമ്പന്നരായ ഡോക്ടർമാരുടെ ദൗർലഭ്യം കണക്കിലെടുത്ത് 2017ൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ ഡോക്ടർമാരുടെ പെൻഷൻ പ്രായം സർക്കാർ 60ൽനിന്ന് 62 ആക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP