Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ; അപകടത്തിൽപെട്ടത് പൊങ്ങല്ലൂർ സ്വദേശി അക്‌ബറും കുടുംബവും

മലപ്പുറത്ത് കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേര് മരിച്ചു; മരിച്ചത് ഒരു കുടുംബത്തിലെ നാല് പേർ; അപകടത്തിൽപെട്ടത് പൊങ്ങല്ലൂർ സ്വദേശി അക്‌ബറും കുടുംബവും

മലപ്പുറം: കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു. മലപ്പുറം മമ്പാട് എന്ന സ്ഥലത്ത് വച്ചാണ് കാറും ബസ്സും കൂട്ടിയിടിച്ചത്. മരിച്ച നാല് പേരും കാർ യാത്രക്കാരാണ്.നിലമ്പൂരിനുത്ത് മമ്പാട് പൊങ്ങല്ലൂരിലാണ് അപകടം നടന്നത്. എടവണ്ണയിൽ ബേക്കറി നടത്തുന്ന അക്‌ബർ എന്നയാളുടെ മൃതദേഹം തിരിച്ചറിഞ്ഞു.അക്‌ബറിന്റെ സഹോദരി, അനുജന്റ ഭാര്യ, ഒരു കുട്ടി എന്നിവരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ്. പരിക്കേറ്റ ബാക്കി നാലു പേർ മഞ്ചേരി മെഡിക്കൽ കോളേജിൽ . ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കുടുംബ സമേതം പെരുന്നാളിന്ന് ഡ്രസ്സെടുക്കാൻ പോകും വഴിയാണ് അപകടം നടന്നത്. ബസിലിടിച്ച ഒമ്‌നി വാൻ നാല് തവണ മറിഞ്ഞു. റോഡ് പണിക്കായി റോഡിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഭാഗത്താണ് അപകടം നടന്നത്. എല്ലാവരും മമ്പാട് പൊങ്ങല്ലൂർ സ്വദേശികളാണ്

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP