Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പല്ലു തേക്കുന്നുതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി ! മുണ്ടക്കയം സ്വദേശിനിയായ 40 കാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് 15 സെന്റീമീറ്റർ നീളമുള്ള ബ്രഷ്; തൊണ്ടയിൽ പഴുപ്പും മുറിവും അസ്വസ്ഥതയുമുണ്ടായ വീട്ടമ്മയെ പ്രവേശിപ്പിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ

പല്ലു തേക്കുന്നുതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി ! മുണ്ടക്കയം സ്വദേശിനിയായ 40 കാരിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത് 15 സെന്റീമീറ്റർ നീളമുള്ള ബ്രഷ്; തൊണ്ടയിൽ പഴുപ്പും മുറിവും അസ്വസ്ഥതയുമുണ്ടായ വീട്ടമ്മയെ പ്രവേശിപ്പിച്ചത് കോട്ടയം മെഡിക്കൽ കോളേജിൽ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: പല്ലു തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി വീട്ടമ്മ. മുണ്ടക്കയത്താണ് സംഭവം. അഞ്ചു ദിവസം മുൻപായിരുന്നു പല്ലു തേക്കുന്നതിനിടെ തൊണ്ടയിലെ തടസം നീക്കാൻ ശ്രമിക്കുന്നതിനിടെ 40കാരിയായ വീട്ടമ്മ ബ്രഷ് വിഴുങ്ങിയത്. എന്നാൽ ബ്രഷ് വിഴുങ്ങിപ്പോയ വിവരം വീട്ടുകാരോട് പറഞ്ഞിരുന്നില്ല.

എന്നാൽ കഴിഞ്ഞ ദിവസം തൊണ്ടയിൽ മുറിവും പഴുപ്പുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വയറ്റിൽ ബ്രഷ് കുടുങ്ങിയിരിക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപെട്ടത്. ഡോ.എൻ പ്രേമലതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ആമാശയത്തിൽ നീളമുള്ള വസ്തുക്കൾ കുടുങ്ങിയാൽ അവിടെ വച്ചുതന്നെ ചെറു കഷണങ്ങളാക്കി മുറിച്ച് പുറത്തെടുക്കുകയാണ് സാധാരണ ചെയ്യുക. നീളമുള്ള ബ്രഷ് ചെറുകഷണങ്ങളാക്കി പുറത്തെടുക്കുന്നത് അപകടത്തിന് ഇടയാകുമെന്ന് കണ്ട് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ മുഴുവനായി പുറത്തെടുക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP