Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സമരം ചെയ്ത് മടുത്ത നഴ്‌സുമാർക്ക് സുവർണ്ണാവസരമൊരുക്കി സർക്കാർ; ഇക്കൊല്ലം സർക്കാർ ആശുപത്രികളിൽ അവസരമൊരുങ്ങുന്നത് 4000ത്തോളം നഴ്‌സുമാർക്ക്; നഴ്‌സുമാർക്കും രോഗികൾക്കും ഒരു പോലെ പ്രതീക്ഷ പകർന്ന് ആർദ്രം പദ്ധതി

സമരം ചെയ്ത് മടുത്ത നഴ്‌സുമാർക്ക് സുവർണ്ണാവസരമൊരുക്കി സർക്കാർ; ഇക്കൊല്ലം സർക്കാർ ആശുപത്രികളിൽ അവസരമൊരുങ്ങുന്നത് 4000ത്തോളം നഴ്‌സുമാർക്ക്; നഴ്‌സുമാർക്കും രോഗികൾക്കും ഒരു പോലെ പ്രതീക്ഷ പകർന്ന് ആർദ്രം പദ്ധതി

തിരുവനന്തപുരം: നഴ്‌സുമാർക്ക് സുവർണ്ണാവസരം ഒരുക്കി കേരള സർക്കാർ. ഇക്കൊല്ലം സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലായി 4000ത്തോളം നഴ്‌സുമാർക്കാണ് അവസരം ഒരുങ്ങുന്നത്. ഇതോടെ സ്വകാര്യ ആശുപത്രികളിൽ സമരം ചെയ്ത് പമടുത്ത നഴ്‌സുമാർക്ക് വൻ അവസരം ആണ് സർക്കാർ ഒരുക്കിയിരിക്കുന്നത്.

സംസ്ഥാന സർക്കാർ അടുത്തിടെ തുടക്കം കുറിച്ച ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. സംസ്ഥാന സർക്കാർ തുടക്കം കുറിച്ച ആർദ്രം പദ്ധതിയിലൂടെ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും, പുതുതായി മൂന്ന് മെഡിക്കൽ കോളേജ് ആശുപത്രികൾ കൂടി വരുകയും ചെയ്യുന്നതോടെയാണിത്. റിട്ടയർമെന്റ്, പ്രൊമോഷൻ എന്നിവയിലൂടെയെത്തുന്ന എഴുനൂറോളം പേർ വേറെയുമുണ്ട്.

1. ഹെൽത്ത് സർവീസ് ഡയറക്ടറേറ്റിലേക്കുള്ള കഴിഞ്ഞ പി.എസ്.സി റാങ്ക് ലിസ്റ്റിൽ നിന്ന് 1900 നഴ്‌സുമാർക്കാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ നാനൂറിലേറെ പേർക്ക് നിയമനം കിട്ടി.
2.ആർദ്രത്തിന്റെ ആദ്യഘട്ടത്തിലേക്ക് സർക്കാർ സൃഷ്ടിച്ച നഴ്‌സുമാരുടെ 340 ഒഴിവുകൾ നികത്തി.
3.പുതിയ പി.എസ്.സി റാങ്ക്‌ലിസ്റ്രാവുന്നതോടെ കൂടുതൽ പേർക്ക് ആർദ്രം വഴി ജോലിയിലെത്താം. ഇതിന്റെ ഷോർട്ട് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കും.
4.ഡി.എം.ഇ നഴ്‌സ് റാങ്ക് ലിസ്റ്രിൽ നിന്ന് 1951 പേർ കൂടിയെത്തി. ഈ ലിസ്റ്രിന് അടുത്ത കൊല്ലം ജൂൺവരെ കാലാവധിയുണ്ട്.
5.ഡി.എം.ഇ നഴ്‌സ് തസ്തികയിൽ നിയമനത്തിന് പുതിയ വിജ്ഞാപനമായി.

പ്രതീക്ഷകൾ പകർന്ന് ആർദ്രം
ആശുപത്രികൾ രോഗീസൗഹൃദവും കുടുംബാരോഗ്യ കേന്ദ്രങ്ങളുമാവുന്നതോടെ നഴ്‌സുമാർക്ക് കൂടുതൽ തൊഴിലവസരം ലഭിക്കും. ഒരു കുടുംബാരോഗ്യ

കേന്ദ്രത്തിൽ അഞ്ച് നഴ്‌സുമാർ വേണം.
ആർദ്രത്തിൽ അടുത്ത 3 കൊല്ലത്തിനിടെ ഉണ്ടാവുന്ന 5230 ഒഴിവുകളിലെറെയും നഴ്‌സുമാരുടേത്.

നാല് രോഗിക്ക് ഒരു നഴ്‌സ്
ആരോഗ്യരക്ഷ രോഗിയുടെ അവകാശമാക്കാൻ നാല് രോഗിക്ക് ഒരു നഴ്‌സെന്ന അനുപാതമാണ് നഴ്‌സിങ് കൗൺസിൽ നിർദ്ദേശിക്കുന്നത്. എന്നാൽ, ഒരു നഴ്‌സ് ഇപ്പോൾ എത്ര രോഗികളെ പരിചരിക്കേണ്ടി വരുന്നുവെന്നതിന് കണക്കില്ല. ഇത് പരിചരണത്തെ മോശമായി ബാധിക്കുന്നുവെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്.എസ്. ഹമീദ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP