Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തയ്യൽകടയിൽ 46കാരിയെ കഴുത്തറുത്തുകൊന്നു ! സംഭവം കൊല്ലം പള്ളിമുക്കിൽ; കൊലയ്ക്കുപയോഗിച്ച കത്തി കഴുത്തിൽ തറഞ്ഞ നിലയിൽ; അക്രമിച്ചയാൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞെന്നും നാട്ടുകാർ; ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നെന്നും അന്വേഷണം ശക്തമെന്നും പൊലീസ്

തയ്യൽകടയിൽ 46കാരിയെ കഴുത്തറുത്തുകൊന്നു ! സംഭവം കൊല്ലം പള്ളിമുക്കിൽ; കൊലയ്ക്കുപയോഗിച്ച കത്തി കഴുത്തിൽ തറഞ്ഞ നിലയിൽ; അക്രമിച്ചയാൾ സ്‌കൂട്ടറിൽ കടന്നുകളഞ്ഞെന്നും നാട്ടുകാർ; ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നെന്നും അന്വേഷണം ശക്തമെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പള്ളിമുക്ക് (കൊല്ലം): തയ്യൽകടയിൽ വച്ച് 46കാരിയായ സ്ത്രീയെ കഴുത്തറുത്തുകൊലപ്പെടുത്തി.കൊല്ലൂർവിള പള്ളിമുക്ക് ഫാത്തിമ മെമോറിയൽ ബിഎഡ് കോളജിനു സമീപത്തെ ഫൈൻ സ്റ്റിച്ചിങ് എന്ന തയ്യൽക്കടയുടെ ഉടമസ്ഥയും വടക്കേവിള പായിക്കുളം കളീലിൽമുക്കിനടുത്ത് അക്കരവിള നഗർ 158 എ സ്വപ്നത്തിൽ സുകുമാരന്റെ ഭാര്യയുമായ അജിതാകുമാരി(46)യാണു ദാരുണമായി കൊല്ലപ്പെട്ടത്. കടയിൽ ഇവർ തയ്ച്ചുകൊണ്ടിരിക്കേ സ്‌കൂട്ടറിൽ വന്നയാളാണ് അക്രമിച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.

ശനിയാഴ്‌ച്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണ സംഭവം അരങ്ങേറിയത്. അജിതകുമാരി ഉച്ചത്തിൽ നിലവിളിച്ചതിന് പിന്നാലെ സമീപത്തെ കടയിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും ഇവർ കഴുത്തുമറിഞ്ഞ് രക്തം വാർന്ന് കിടക്കുന്നതാണ് കണ്ടത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും കഴുത്തിൽ തറഞ്ഞ നിലയിലായിരുന്നു. കഴുത്തിന് ആഴത്തിലുള്ള കുത്തുമേറ്റിരുന്നു. ഉടൻ പാലത്തറ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.കൊലപാതകത്തിനു ശേഷം സ്‌കൂട്ടറിൽ കടന്നുകളഞ്ഞ അക്രമിയെ നാട്ടുകാർ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.

ഇയാൾ ആരാണെന്നും തിരിച്ചറിയാനുമായിട്ടില്ല. അജിതാകുമാരി ഭർത്താവുമായി പിണങ്ങി മക്കളോടൊപ്പമാണു താമസിക്കുന്നത്. ഇവരുടെ ഭർത്താവിനെപ്പറ്റിയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾ താമസിക്കുന്ന ലോഡ്ജ് മുറിയിൽ രക്തക്കറ കണ്ടെത്തിയതായും ഇന്നലെ 11.30 മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്നും പൊലീസ് പറഞ്ഞു. മക്കൾ: കിരൺ, കിഷോർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP