Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: എട്ട് എൻഡിഎഫ് പ്രവർത്തകർക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: എട്ട് എൻഡിഎഫ് പ്രവർത്തകർക്ക് അഞ്ചുവർഷം കഠിനതടവും പിഴയും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ട് എൻഡിഎഫ് പ്രവർത്തകർക്ക് അഞ്ചു വർഷം കഠിനതടവും 35,000 രൂപ പിഴയും. പുന്നയൂർക്കുളം പനന്തറ വലിയകത്ത് ഖലീൽ (27), സഹോദരൻ അഷ്‌കർ (20), ആദിൽ (20), മന്ദലാംകുന്ന് തേച്ചൻപുരയ്ക്കൽ നൗഷാദ് (25), ഐനിക്കൽ സുബൈർ (33), തേച്ചൻപുരയ്ക്കൽ ഷൗക്കത്തലി (20), എടക്കഴിയൂർ പാലക്കൽ അഷ്‌കർ (20), തേച്ചൻപുരയ്ക്കൽ നബീൽ (24) എന്നിവരെയാണ് അഡീഷനൽ ജില്ലാ കോടതി ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷംകൂടി തടവ് അനുഭവിക്കണം.

പുന്നയൂർക്കുളം പാപ്പാളി പടിഞ്ഞാറെയിൽ ഷിഹാബിനെ വടിവാൾകൊണ്ടു വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. 2008 ഏപ്രിൽ 22ന് ആയിരുന്നു സംഭവം. ഇരുമ്പുവടിയും വടിവാളുമായി തങ്ങൾപ്പടിയിൽ എത്തിയ സംഘം ഷിഹാബിനെ മാരകമായി ആക്രമിച്ചു.
കാലും കയ്യും ഒടിഞ്ഞ നിലയിൽ ഗുരുതരാവസ്ഥയിലായ ഷിഹാബ് മരണത്തിൽനിന്നു രക്ഷപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP