Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആളില്ലാത്ത വീടിന്റെ പൂട്ട് തകർത്ത് 50 പവൻ സ്വർണം കവർന്നു; കവർന്നത് പല മുറികളിലായി സൂക്ഷിച്ചിരുന്ന 50 പവനിലേറെ സ്വർണമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: വീടിന്റെ പൂട്ടുപൊളിച്ച് 50 പവൻ സ്വർണം കവർന്നു. ചെറുപ്പുള്ളശ്ശേരി ആലുംകുളത്താണ് സംഭവം. പല മുറികളിലായി അലമാരകളിൽ സൂക്ഷിച്ച 50 പവനിലേറെ വരുന്ന സ്വർണാഭരണങ്ങളാണ് മോഷ്ടാക്കൾ കഴിഞ്ഞ രാത്രിയിൽ കവർന്നത്.ആലുംകുളത്തെ ചന്ദ്രശേഖര പണിക്കർ എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്.

ചന്ദ്രശേഖരപ്പണിക്കരും കുടുംബവും ബെംഗളൂരുവിലുള്ള മകളുടെ വീട്ടിലേക്കു ശനിയാഴ്ച രാത്രി പോയിരുന്നു. തിങ്കളാഴ്ച രാവിലെ മടങ്ങിയെത്തിയപ്പോഴാണു വീടിന്റെ മുൻവാതിൽ പൂട്ടുപൊളിച്ച നിലയിൽ കണ്ടത്. സംഭവത്തിൽ ചെർപ്പുളശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP