Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടമ്മയെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 19കാരൻ പിടിയിൽ; 52 കാരിയായ വീട്ടമ്മയെ കൊന്നത് മോഷണ ശ്രമത്തിനിടെ; കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുകളുപൊടി വിതറി; കഞ്ചാവ് കേസിലും പ്രതിയായ കൗമാരക്കാരനെ പൊലീസ് വീട്ടിൽ കയറി പൊക്കി

വീട്ടമ്മയെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ 19കാരൻ പിടിയിൽ; 52 കാരിയായ വീട്ടമ്മയെ കൊന്നത് മോഷണ ശ്രമത്തിനിടെ;  കൃത്യം നടത്തിയ ശേഷം തെളിവ് നശിപ്പിക്കാൻ വീടിന് ചുറ്റും മുകളുപൊടി വിതറി; കഞ്ചാവ് കേസിലും പ്രതിയായ കൗമാരക്കാരനെ പൊലീസ് വീട്ടിൽ കയറി പൊക്കി

മറുനാടൻ ഡെസ്‌ക്‌

ആലപ്പുഴ: വീട്ടമ്മയെ വീടിന്റെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തൽ. കറ്റാനം കണ്ണനാകുഴിയിൽ വീട്ടമ്മ മരിച്ച സംഭവം കൊലപാതകമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. സംഭവത്തിൽ വീട്ടമ്മയുടെ മകന്റെ സുഹൃത്തും സമീപവാസിയുമായ 19കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മാങ്കൂട്ടത്തിൽ വടക്കേതിൽ സുധാകരന്റെ ഭാര്യ തുളസിയാണ്(52) കൊല്ലപ്പെട്ടത്. സംഭവത്തിൽ മുകളയ്യത്തു പുത്തൻവീട്ടിൽ ജെറിൻ രാജുവിനെ പൊലീസ് പിടികൂടി.മൊബൈൽ ഫോൺ വാങ്ങുന്നതിനായി ജെറിൻ തുളസിയുടെ വീട്ടിലെ അലമാരയിൽനിന്നു പണം മോഷ്ടിക്കാൻ ശ്രമിച്ചെന്നും തടയാൻ ശ്രമിച്ച തുളസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ജനാലയിൽ കെട്ടിത്തൂക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

തെളിവു നശിപ്പിക്കാൻ വീടിനു ചുറ്റും മുളകുപൊടി വിതറിയ ശേഷമാണു ജെറിൻ രക്ഷപ്പെട്ടത്. ജെറിനെ വീട്ടിൽനിന്നാണു പിടികൂടിയത്. ഇയാൾ കഞ്ചാവു കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP