Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആഡംബര കാർ വാങ്ങാൻ ഡെൽഹിയിലെത്തിയ മലയാളിസംഘത്തെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി; പാലക്കാട് സ്വദേശികളായ 5 പേരെ തട്ടിക്കൊണ്ടുപോയത് ഡൽഹിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് തോക്കുചൂണ്ടി; രാജസ്ഥാൻ അതിർത്തി ഗ്രാമത്തിൽ എത്തിച്ച് കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു; പിറ്റേന്ന് മോചിപ്പിച്ചത് 5000രൂപ മടക്കിനൽകി വിജനമായ പ്രദേശത്ത്

ആഡംബര കാർ വാങ്ങാൻ ഡെൽഹിയിലെത്തിയ മലയാളിസംഘത്തെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തി;  പാലക്കാട് സ്വദേശികളായ 5 പേരെ തട്ടിക്കൊണ്ടുപോയത് ഡൽഹിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ നിന്ന് തോക്കുചൂണ്ടി; രാജസ്ഥാൻ അതിർത്തി ഗ്രാമത്തിൽ എത്തിച്ച് കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു; പിറ്റേന്ന് മോചിപ്പിച്ചത് 5000രൂപ മടക്കിനൽകി വിജനമായ പ്രദേശത്ത്

മറുനാടൻ ഡെസ്‌ക്‌

നിലമ്പൂർ; പരസ്യംകണ്ട് ആഡംബര കാർ വാങ്ങാൻ ചെന്ന മലയാളി യുവാക്കളെ ഡൽഹിയിൽ കവർച്ചാസംഘം തട്ടിക്കൊണ്ടുപോയി. വാട്‌സാപ്പിൽ പരസ്യം കണ്ട് വാഹനത്തിന്റെ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സംഘം വിവരങ്ങൾ തിരക്കാനായി പുറപ്പെട്ടത്.

പാലക്കാട് സ്വദേശികളായ 5 പേരെയാണ് തട്ടിക്കൊണ്ടുപോയത്. കരുളായിലെ വാഹന കച്ചവടക്കാരനായ യുവാവിനൊപ്പം സഹോദരനും പാലക്കാട്ടെ 2 വാഹന കച്ചവടക്കാരും പട്ടാളത്തിൽ ജോലിയുള്ള അയൽവാസിയുമാണ് ഡൽഹിയിലേക്കു പോയത്. ഹിന്ദി അറിയാവുന്നതിനാലാണ് പട്ടാളക്കാരനെ ഒപ്പം കൂട്ടിയത്.

കൈവശമുണ്ടായിരുന്ന പണം, എടിഎം കാർഡുകൾ, മൊബൈൽ ഫോണുകൾ എന്നിവ തട്ടിയെടുത്തു. കരുളായി, ഒരാഴ്ച മുൻപ് ഡൽഹിക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷനിൽ ഉച്ചയ്ക്ക് ട്രെയിനിറങ്ങി. അവിടെവച്ച് 15 അംഗം സംഘം പിസ്റ്റൾ ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു. സന്ധ്യയോടെ രാജസ്ഥാൻ അതിർത്തി ഗ്രാമത്തിൽ എത്തിച്ചു. കൈവശമുണ്ടായിരുന്നതെല്ലാം തട്ടിയെടുത്തു. പിറ്റേന്ന് 5000 രൂപ തിരികെ നൽകി വിജനമായ കടുക് കൃഷിയിടത്തിൽ മോചിപ്പിച്ചു.

അവിടെനിന്ന് മണിക്കൂറുകൾ നടന്ന് പൊലീസ് എയ്ഡ് പോസ്റ്റിൽ എത്തിയ സംഘം സഹായം തേടിയെങ്കിലും പരാതിപ്പെടാൻ നിൽക്കേണ്ട എന്നായിരുന്നു പൊലീസിന്റെ മറുപടി.ഇതിനിടെ, പരിചയക്കാരനായ കേരളത്തിലെ പൊലീസ് ഉദ്യോഗസ്ഥനെ ഫോണിൽ ബന്ധപ്പെട്ട് വിവരം ധരിപ്പിച്ചു. അദ്ദേഹം ഇടപെട്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനാൽ എടിഎം വഴി പണം നഷ്ടപ്പെട്ടില്ല. 5 പേരും കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തി. എടിഎമ്മിലൂടെ പണം തട്ടിയെടുക്കാൻ പലതവണ ശ്രമിച്ചതായി കണ്ടെത്തി. പാലക്കാട് പൊലീസ് അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP