Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിറ്റാറിലെ ജയന്റ് വീൽ അപകടത്തിൽ ആറു പേർ അറസ്റ്റിൽ; അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ പിടിയിലായതു മേള നടത്തിപ്പുകാരനും ഭാര്യയും ജീവനക്കാരനും

ചിറ്റാറിലെ ജയന്റ് വീൽ അപകടത്തിൽ ആറു പേർ അറസ്റ്റിൽ; അഞ്ചു വയസുകാരൻ മരിച്ച സംഭവത്തിൽ പിടിയിലായതു മേള നടത്തിപ്പുകാരനും ഭാര്യയും ജീവനക്കാരനും

പത്തനംതിട്ട: ചിറ്റാറിലെ ജയന്റ് വീൽ അപകടത്തിൽ ആറു പേർ അറസ്റ്റിൽ. അഞ്ചു വയസുകാരനായ അലൻ കെ.സജി മരിച്ച സംഭവത്തിൽ പിടിയിലായതു സ്വകാര്യ ഗ്രൂപ്പിന്റെ മേളയുടെ നടത്തിപ്പുകാരാണ്.

നടത്തിപ്പുകാരനായ ഷെമീർ, ഭാര്യ റംല, ഇവരുടെ ജീവനക്കാരായ മുഹമ്മദ് അബ്ദു, രമേശ്, പ്രഭു, ദിനേശൻ എന്നിവരാണ് അറസ്റ്റിലായത്. രണ്ടാം പ്രതി റഷീദ് ഒളിവിലാണ്. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഏഴാം തിയതി രാത്രി എട്ടു മണിയോടെയാണ് അപകടം ഉണ്ടായത്. ചിറ്റാർ കുളത്തിങ്കൽ സജിയുടെ മകനാണു മരിച്ച അലൻ. അപകടത്തിൽ പരിക്കേറ്റ അലന്റെ സഹോദരി പ്രിയങ്ക(14) തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.

അതേസമയം ആവശ്യമായ സുരക്ഷാക്രമീകരണങ്ങളൊരുക്കാതെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നാല് ദിവസത്തോളം മേള തുടർന്നിട്ടും സർക്കാർ വകുപ്പുകളൊന്നും പരിശോധന നടത്താതിരുന്നത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. മേള നടത്തിപ്പുകാർ അനധികൃതമായാണ് പരിപാടിക്കാവശ്യമായ വൈദ്യുതി സംവിധാനം പോലും ഒരുക്കിയിരുന്നത്. സംഘാടകരിൽ ചിലർ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനായി കക്കാട് ഇലക്ട്രിക്കൽ സെക്ഷൻ അധികൃതരെ സമീപിച്ചിരുന്നെങ്കിലും ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ അനുമതി വാങ്ങി, ആവശ്യമായ മറ്റ് ക്രമീകരണങ്ങളും ഒരുക്കിയാൽ മാത്രമേ വൈദ്യുതി നൽകാനാകൂ എന്ന് അധികൃതർ വ്യക്തമാക്കി. ഇതോടെ ഈ ശ്രമം ഉപേക്ഷിച്ച സംഘാടകർ യന്ത്രസഹായത്തോടെ വൈദ്യുതി സംവിധാനം ഒരുക്കുകയാണുണ്ടായത്. ഇതും നിയമവിരുദ്ധ നടപടിയാണെന്നാണു വിലയിരുത്തൽ.

ആവശ്യമായ അളവിൽ വൈദ്യുതിയില്ലാതെയാണ് റൈഡുകൾ പലതും പ്രവർത്തിപ്പിച്ചിരുന്നത്. മാനുവലായി കൂടി ഇത് തുടർന്നത് മിക്കപ്പോഴും പ്രശ്‌നങ്ങൾക്കിടയാക്കിയിരുന്നു. അപകടസമയം ആകാശവീലിന്റെ നിയന്ത്രണം ഇത്തരത്തിൽ പാളിയിരുന്നതായും പറയുന്നു. 4നാണ് മേള തുടങ്ങിയത്. ചിറ്റാർ പൊലീസ് സ്റ്റേഷനിൽ നിന്ന് നൂറ് മീറ്റർ അകലെ മാത്രമാണ് ഗുരുതരമായ സുരക്ഷാവീഴ്ചയിൽ മേള നടന്നുവന്നിരുന്നത്. മേളയ്ക്ക് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചിരുന്നില്ലെന്നും ആവശ്യമായ അനുമതികൾ വാങ്ങിയിരുന്നില്ലെന്നുമാണു വിവരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP