Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്രയിൽ 13 ഹോട്ടൽ വെയിറ്റർ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേർ; സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച നിബന്ധന നാലാം ക്ലാസ് പാസ്; അപേക്ഷച്ചവരിൽ ഭൂരിഭാഗവും ബിരുദധാരികൾ; വിവരം വ്യക്തമാക്കുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ പൂർണ ചിത്രം

മഹാരാഷ്ട്രയിൽ 13 ഹോട്ടൽ വെയിറ്റർ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേർ; സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച നിബന്ധന നാലാം ക്ലാസ് പാസ്; അപേക്ഷച്ചവരിൽ ഭൂരിഭാഗവും ബിരുദധാരികൾ; വിവരം വ്യക്തമാക്കുന്നത് രാജ്യത്തെ തൊഴിലില്ലായ്മയുടെ പൂർണ ചിത്രം

മറുനാടൻ ഡെസ്‌ക്‌

മുംബൈ; രാജ്യത്തെ തൊഴിൽ ക്ഷാമം വ്യക്തമാക്കുന്ന വാർത്തകളാണ് മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരുന്നത്. മഹാരാഷ്ട്രയിൽ 13 ഹോട്ടൽ വെയിറ്റർ പദവികളിലേക്ക് അപേക്ഷിച്ചത് 7000ത്തോളം പേർ. രാജ്യത്തെ തൊഴിൽ ക്ഷാം പരിഹരിച്ചെന്നും പരിഹരിക്കുമെന്നും സമയാസമയങ്ങളിൽ വീമ്പ് പറയുമ്പോഴാണ് ഇത്തരം ഞെട്ടിപ്പിക്കുന്ന വാർത്തകൾ പുറത്തുവരുന്നത്.

ഹോട്ടൽ വെയിറ്റർ പദവിയിലേക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് മന്ത്രാലയം മുന്നോട്ട് വെച്ച നിബന്ധന നാലാം ക്ലാസ് പാസ്സാകുക എന്നതിലേക്കാണ് ഭൂരിപക്ഷവും ബിരുദ ധാരികളായ വ്യക്തികൾ അപേക്ഷിച്ചത്. രാജ്യത്തെ തൊഴിൽ ലഭ്യത കുറവ് വ്യക്തമാക്കുന്നതാണ് ഈ വാർത്തയെന്നാണ് സാമുഹിക മാധ്യമങ്ങളിലെ പ്രധാന വിമർശനം.

നൂറ് മാർക്കിന്റെ പരീക്ഷയാണ് ഹോട്ടൽ വെയിറ്റർ പദവിയിലേക്കുള്ള ആദ്യ കടമ്പ. ഡിസംബർ 31ന് പരീക്ഷയെല്ലാം അവസാനിച്ചു, തുടർന്നാണ് റിക്രൂട്ട്‌മെന്റ് നടപടികൾ ആരംഭിച്ചത്. 13 തെരഞ്ഞെടുത്ത ഹോട്ടൽ വെയിറ്റർമാരിൽ എട്ട് പേർ പുരുഷന്മാരും അഞ്ച് പേർ സ്ത്രീകളുമാണ്. മൂന്ന് നാല് പേർ ഇനിയും രേഖകൾ സമർപ്പിക്കാനുണ്ടെന്നും പരീക്ഷാ മന്ത്രാലയം പറയുന്നു. തെരഞ്ഞെടുത്ത 13 പേരിൽ 12 പേരും ബിരുദ ധാരികളാണ്. ഒരാൾ പന്ത്രണ്ടാം ക്ലാസ് പൂർത്തിയായതായും പരീക്ഷാ മന്ത്രാലയം അറിയിച്ചു. എല്ലാവരും 25-27 പ്രായത്തിലുള്ളവരാണ്.

സംസ്ഥാനത്തെ തൊഴിലിലായ്മയുടെ യഥാർത്ഥ ചിത്രമാണിത് കാണിക്കുന്നതെന്ന് വമ്പിച്ച വിമർശനമുണ്ട്. പതിമൂന്ന് തസ്തികകളിലേക്ക് 7000 പേർ അപേക്ഷിച്ചത് തന്നെ രാജ്യത്തിലെയും സംസ്ഥാനത്തെയും തൊഴിലിലായ്മയാണ് കാണിക്കുന്നതെന്ന് എൻ.സി.പി നേതാവ് പറഞ്ഞു. നാലാം ക്ലാസ് മാനദണ്ഡമാക്കിയുള്ള ജോലിക്ക് ബിരുദ ധാരികളെ തെരഞ്ഞെടുത്ത് നിർഭാഗ്യകരമായി പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP