Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഠിനംകുളത്ത് മദ്യ ലഹരിയിൽ കാൽനടയാത്രക്കാരുടെ മേൽ കാറോടിച്ചു കയറ്റിയത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ; മുത്തച്ഛന്റെയും കൊച്ചുമകളുടേയും മൃതദ്ദേഹം പുറത്തെടുത്തത് കാർ പൊക്കി മാറ്റിക്കൊണ്ട് ! പ്രതി മാഹിനെ കൂട്ടിക്കൊണ്ട് പോകും വഴി പൊലീസ് ജീപ്പിന് നേരെ നാട്ടുകാരുടെ ആക്രമണം; അനധികൃതമായി ഗൾഫിൽ പോയതിന് ഇയാളെ സേനയിൽ നിന്നും പിരിച്ച് വിട്ടതാണെന്നും സൂചന

കഠിനംകുളത്ത് മദ്യ ലഹരിയിൽ കാൽനടയാത്രക്കാരുടെ മേൽ കാറോടിച്ചു കയറ്റിയത് മുൻ പൊലീസ് ഉദ്യോഗസ്ഥൻ; മുത്തച്ഛന്റെയും കൊച്ചുമകളുടേയും മൃതദ്ദേഹം പുറത്തെടുത്തത് കാർ പൊക്കി മാറ്റിക്കൊണ്ട് ! പ്രതി മാഹിനെ കൂട്ടിക്കൊണ്ട് പോകും വഴി പൊലീസ് ജീപ്പിന് നേരെ നാട്ടുകാരുടെ ആക്രമണം; അനധികൃതമായി ഗൾഫിൽ പോയതിന് ഇയാളെ സേനയിൽ നിന്നും പിരിച്ച് വിട്ടതാണെന്നും സൂചന

മറുനാടൻ ഡെസ്‌ക്‌

കഠിനംകുളം (തിരുവനന്തപുരം): മുൻ പൊലീസുദ്യോഗസ്ഥൻ മദ്യലഹരിയിൽ വാഹനമോടിച്ചുണ്ടായ അപകടത്തിൽ മുത്തച്ഛനും കൊച്ചുമകൾക്കും ദാരുണാന്ത്യം. കാവോട്ടുമുക്കിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പുളിവിളാകത്ത് വീട്ടിൽ അബ്ദുൾ സലാം (78) കൊച്ചുമകൾ ആലിയ ഫാത്തിമ (11) എന്നിവരാണ് മരിച്ചത്. അബ്ദുൾ സലാം റിട്ടയേർഡ് അദ്ധ്യാപകനാണ്. കാർ ഓടിച്ച കഠിനംകുളം ചാന്നാങ്കര ഐഎസ് ഗാർഡനിൽ മാഹീനെ (58) നാട്ടുകാർ കൈയേറ്റം ചെയ്യുകയും ഇദ്ദേഹത്തിന്റെ കാർ അടിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇവർ താമസിക്കുന്ന വീട്ടിൽ നിന്നും വെറും 50 മീറ്റർ അകലെയായിരുന്നു അപകടം.

വ്യാഴാഴ്‌ച്ച വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. മാഹീനെ പൊലീസ് കൂട്ടിക്കൊണ്ട് പോകും വഴി നാട്ടുകാർ ജീപ്പ് തടയുകയും ഇദ്ദേഹത്തെ വീണ്ടും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമുണ്ടായി. സലാമിന്റെ മകൾ റാഷിദയുടെ മകളാണ് ആലിയ. സ്‌കൂൾ ബസിൽ വയലിൽക്കട ജംങ്ക്ഷനിൽ ഇറങ്ങി അവിടെ കാത്തുനിന്ന മുത്തച്ഛനൊപ്പം വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് അപകടം. തുമ്പ വി എസ്. എസ്.സി. വളപ്പിലെ കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി കൂടിയാണ് ആസിയ.

റോഡരികിലൂടെ നടന്നുവരികയായിരുന്ന ഇവരുടെ നേരേ എതിർദിശയിൽ നിന്നുവന്ന കാർ ഇടിച്ചുകയറുകയായിരുന്നു. റോഡിന്റെ വശത്തുനിന്ന വൈദ്യുത പോസ്റ്റിനും കാറിനുമിടയിൽപ്പെട്ടാണ് ഇരുവരും മരിച്ചത്. നിയന്ത്രണം വിട്ട് മുന്നോട്ട് പോയ കാർ സമൂപത്തുണ്ടായിരുന്ന ബൈക്കുകളും ഇടിച്ച് തെറിപ്പിച്ചു. ഇതിനടുത്തുള്ള വീടിന്റെ മതിലും തകർത്ത് തൊട്ടടുത്ത വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് കാർ നിന്നത്. അപകടത്തിൽ കാറിന്റെ അടിയിൽ കുടുങ്ങിയ മുത്തച്ഛനേയും ചെറുമകളെയും കാർ പൊക്കിമാറ്റിയാണ് നാട്ടുകാർ പുറത്തെടുത്തത്.

അബ്ദുൾ സലാം അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ആലിയ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. കാറോടിച്ച മാഹീനെ നാട്ടുകാർ പിടികൂടി. കഠിനംകുളം എസ്‌ഐ. ബിനീഷ് ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിന്നീട് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയിൽ മാഹീൻ മദ്യപിച്ചിരുന്നതായി കണ്ടത്തി. മുൻപ് പൊലീസുകാരനായിരുന്ന ഇയാൾ അനധികൃതമായി അവധിയെടുത്ത് ഗൾഫിൽ പോയതിനെ തുടർന്ന് പൊലീസ് സേനയിൽ നിന്നും പിരിച്ചുവിടുകയായിരുന്നു.

ആലിയയുടെ അച്ഛൻ സുധീർ വി എസ്.എസ്.സി.യിൽ സർവീസിലിരിക്കവെ മൂന്ന് വർഷം മുമ്പ് ട്രെയിനിൽ നിന്ന് വീണ് മരിച്ചിരുന്നു. ആലിയയുടെ അമ്മ റാഷിദ വി എസ്.എസ്.സി. ഉദ്യോഗസ്ഥയാണ്. വിദ്യാർത്ഥിയായ മുഹമ്മദ് ആദിൽ ആണ് സഹോദരൻ. പരേതയായ സുബൈദബീവിയാണ് മരിച്ച അബ്ദുൾസലാമിന്റെ ഭാര്യ. മക്കൾ: സലീല, റാഷിദ. ഇരുവരുടെയും കബറടക്കം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് കണിയാപുരം പള്ളിനട മുസ്ലിം ജമാഅത്തിൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP