Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രക്കാരെ വലയ്ക്കുന്ന നടപടികൾ തുടർന്ന് റെയിൽവേ അധികൃതർ; എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ നടപടി 23 വരെ നീട്ടി; മിക്ക വണ്ടികൾ മണിക്കൂറുകൾ വൈകിയോടുന്നുവെന്നും ആക്ഷേപം; പരാതിയുമായി എത്തുന്നവരെ പരിഹസിച്ച് റെയിൽവെ ഉദ്യോഗസ്ഥർ; സമരത്തിനൊരുങ്ങി യാത്രക്കാരുടെ സംഘടനകൾ

യാത്രക്കാരെ വലയ്ക്കുന്ന നടപടികൾ തുടർന്ന് റെയിൽവേ അധികൃതർ; എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ നടപടി 23 വരെ നീട്ടി; മിക്ക വണ്ടികൾ മണിക്കൂറുകൾ വൈകിയോടുന്നുവെന്നും ആക്ഷേപം; പരാതിയുമായി എത്തുന്നവരെ പരിഹസിച്ച് റെയിൽവെ ഉദ്യോഗസ്ഥർ; സമരത്തിനൊരുങ്ങി യാത്രക്കാരുടെ സംഘടനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് അലങ്കോലപ്പെട്ട റെയിൽവേ സർ്വവീസുകളിലെ ദുരവസ്ഥ മാറാതെ യാത്രക്കാർ. പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കിയ റെയിൽവേ നടപടി ഈ മാസം 23 വരെ നീട്ടി. എട്ട് പാസഞ്ചർ ട്രെയിനുകൾ പൂർണമായും രണ്ടെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. പാസഞ്ചർ ട്രെയിനുകൾ തുടർച്ചയായി റദ്ദാക്കുന്നതിലും മറ്റ് ട്രെയിനുകളുടെ വൈകിയോട്ടത്തിലും പ്രതിഷേധിച്ചു ശക്തമായ സമരത്തിനും നിയമ നടപടികൾക്കുമുള്ള ഒരുക്കത്തിലാണു യാത്രക്കാരുടെ സംഘടനകൾ. തൊട്ടടുത്ത ജില്ലകളിലേക്കും മറ്റ് ഹ്രസ്വദൂര യാത്രകൾക്കും ജോലി സ്ഥലങ്ങളിലേക്ക് പ്രധാനമായും എത്തുന്നതിന് പാസഞ്ചർ ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഇതോടെ വെട്ടിലാകുന്നത്.

റെയിൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണു പ്രശ്‌നങ്ങൾ വഷളാക്കുന്നതെങ്കിലും ട്രെയിൻ വൈകുന്നതു സംബന്ധിച്ചു പരാതിപ്പെടുന്നവരെ പരിഹസിക്കുന്ന തരത്തിലുള്ള മറുപടിയാണു റെയിൽൽവേ അധികൃതരിൽ നിന്നു ലഭിക്കുന്നതെന്നു സ്ഥിരം യാത്രക്കാർ പറയുന്നു. കേരളത്തിൽ മാത്രമാണ് ഇങ്ങനെയൊരു അവസ്ഥ. മറ്റ് സംസ്ഥാനങ്ങളിൽ ഇഉതിലും കൂടുതൽ ട്രെയിനുകൾ ഓടിയിട്ടും ഒരു പ്രശ്‌നവുമില്ലാതെ സർവ്വീസുകൾ നടക്കുന്നുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നു.

ഡിവിഷനിലെ സ്ഥിതി സംബന്ധിച്ചു ഓപ്പറേറ്റിങ് വിഭാഗത്തിലെ ചിലരും ദക്ഷിണ റെയിൽവേയിലെ ഉന്നതരും ചേർന്നു റെയിൽവേ ബോർഡിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ റെയിൽവേ മന്ത്രിയെ നേരിട്ടു വിവരങ്ങൾ ധരിപ്പിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനും സംഘടനകൾ ആലോചിക്കുന്നുണ്ട്. എംപിമാരെ പങ്കെടുപ്പിച്ചുള്ള സമരപരിപാടികളും ഉടനെ ആരംഭിക്കും. ട്രെയിനുകൾ വൈകുന്നതു സംബന്ധിച്ച് കേരളത്തിലെ എല്ലാ സ്റ്റേഷനുകളിലും പരാതി രേഖപ്പെടുത്തിയുള്ള സമരവും തുടങ്ങും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, ആലപ്പുഴ സ്റ്റേഷനുകളിൽ എംപിമാരായ എ. സമ്പത്ത്, എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ എന്നിവർ പരാതി സമരം ഉദ്ഘാടനം ചെയ്യുമെന്നു യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് അറിയിച്ചു.

പൂർണമായി റദ്ദാക്കിയ ട്രെയിനുകൾ

56387 എറണാകുളം കായംകുളം പാസഞ്ചർ (കോട്ടയം വഴി)
56388 കായംകുളം എറണാകുളം പാസഞ്ചർ (കോട്ടയം വഴി)

56373 ഗുരുവായൂർ തൃശൂർ പാസഞ്ചർ

56374 തൃശൂർ ഗുരുവായൂർ പാസഞ്ചർ

56043 ഗുരുവായൂർ തൃശൂർ പാസഞ്ചർ

56044 തൃശൂർ ഗുരുവായൂർ പാസഞ്ചർ

56333 പുനലൂർ കൊല്ലം പാസഞ്ചർ

56334 കൊല്ലം പുനലൂർ പാസഞ്ചർ

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

56663 തൃശൂർ കോഴിക്കോട് പാസഞ്ചർ ഷൊർണൂരിൽ നിന്ന്

56664 കോഴിക്കോട് തൃശൂർ പാസഞ്ചർ ഷൊർണൂർ വരെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP