Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാലവർഷക്കെടുതി: 80 കോടിയുടെ ആദ്യഘട്ട കേന്ദ്രസഹായം; നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം കൂടുതൽ തുക അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു; 1000 കോടി ചോദിക്കുമെന്ന് വി എസ്.സുനിൽ കുമാർ

കാലവർഷക്കെടുതി: 80 കോടിയുടെ ആദ്യഘട്ട കേന്ദ്രസഹായം; നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം കൂടുതൽ തുക അനുവദിക്കുമെന്ന് കേന്ദ്ര മന്ത്രി കിരൺ റിജിജു; 1000 കോടി ചോദിക്കുമെന്ന് വി എസ്.സുനിൽ കുമാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലവർഷക്കെടുതി നേരിടുന്നതിന് കേരളത്തിന് 80 കോടി ആദ്യഘട്ടമായി അനുവദിച്ചെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജു പറഞ്ഞു. കാലവർഷക്കെടുതി വിലയിരുത്താൻ കേരളത്തിൽ എത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. നാശനഷ്ടങ്ങൾ വിശദമായി വിലയിരുത്തിയ ശേഷം കൂടുതൽ തുക അനുവദിക്കും. മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നഷ്ടപരിഹാരം നൽകുമെന്നും കിരൺ റിജിജു പറഞ്ഞു.

അതേസമയം 1000 കോടി രൂപ ചോദിക്കുമെന്ന് കൃഷിമന്ത്രി വി എസ്.സുനിൽകുമാർ പറഞ്ഞു. 220 കോടി കാർഷിക മേഖലയ്ക്ക് മാത്രമായി അനുവദിക്കണം. നഷ്ടപരിഹാരം നൽകുന്നതിനുള്ള മാനദണ്ഡങ്ങളിൽ കാലോചിതമായ പരിഷ്‌കരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തും. സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള കേന്ദ്ര സഹായം പ്രഖ്യാപിക്കുക.

കൊച്ചിയിൽ നിന്ന് സംഘം ഹെലികോപ്ടറിൽ ആലപ്പുഴയിലെ കോമളപുരത്തെത്തും. തുടർന്നു കുട്ടനാട് മേഖലയിലെ കുപ്പപ്പുറത്തേക്കു പോകും. കോട്ടയം ജില്ലയിലെ ചെങ്ങളം, ഇറഞ്ഞാൽ പ്രദേശങ്ങൾ സന്ദർശിക്കും. പിന്നീട് എറണാകുളം ജില്ലയിലെ ചെല്ലാനത്തെ ദുരന്ത പ്രദേശങ്ങളും സന്ദർശിക്കും. വൈകിട്ട് നെടുമ്പാശേരി വിമാനത്താവളം വഴി ഡൽഹിക്കു മടങ്ങും.വി എസ്. സുനിൽകുമാർ കേന്ദ്രമന്ത്രിയെ അനുഗമിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP