Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ വിമാനത്താവളത്തിനുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കം; 892 കോടിയുടെ വായ്പ ഉറപ്പായെന്ന് മന്ത്രി ബാബു

കണ്ണൂർ വിമാനത്താവളത്തിനുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കം; 892 കോടിയുടെ വായ്പ ഉറപ്പായെന്ന് മന്ത്രി ബാബു

തിരുവനന്തപുരം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള പദ്ധതിക്കായുള്ള വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കകം ഒപ്പുവയ്ക്കുമെന്ന് മന്ത്രി കെ. ബാബു തിരുവനന്തപുരത്ത് അറിയിച്ചു. 1890 കോടി മുതൽ മുടക്കുള്ള പദ്ധതിക്ക് ആവശ്യമായ ധനസ്രോതസുകൾ ഓഹരി മുലധനവും വായ്പകളുമാണ്. ഇതിനുള്ള നടപടികൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.

ബി.പി.സി.എൽ, എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവരുടെ ഓഹരി പങ്കാളിത്തവും കാനറാ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് എന്നിവയിൽ നിന്ന് 892 കോടി രൂപ വായ്പയും ഉറപ്പാക്കിയതായും വായ്പാ ഉടമ്പടി രണ്ടാഴ്ചയ്ക്കുള്ളിൽ ഒപ്പുവയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറലിന്റെ ആദ്യ സ്ഥല പരിശോധന സെപ്റ്റംബറിൽ നടന്നു കഴിഞ്ഞു.

ബ്യൂറോ ഓഫ് സിവിൽ സെക്യൂരിറ്റിയുടെ ബിൽഡിങ് പ്ലാൻ അപ്രൂവലും കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഗ്രീൻ ഫീൽഡ് വിമാനത്താവള നയം അനുസരിച്ച് അനുവദിച്ച വാർത്താവിനിമയഎയർ സംവിധാനങ്ങൾക്കായി എയർപോർട്ട് അഥോറിറ്റിയുമായി എ.എൻ.എസ് (എയർ നാവിഗേഷൻ സർവീസസ്) ഉടമ്പടിയും, കാലാവസ്ഥ സംബന്ധിച്ച സേവനങ്ങൾക്കായി കേന്ദ്ര വാനനിരീക്ഷണ വകുപ്പുമായി ഒരു ധാരണാപത്രവും അനിവാര്യമാണ്.

എയർപോർട്ട് അഥോറിറ്റിയുമായുള്ള എ.എൻ.എസ്/എ.ടി.എം ഉടമ്പടി 2014 നവംബർ 17 ന് ഡൽഹിയിൽ ഒപ്പിട്ടു. വാന നിരീക്ഷണ വകുപ്പുമായുള്ള ധാരണാപത്രം സെപ്റ്റംബറിലും ഒപ്പിട്ടു. വിമാനത്താവള പദ്ധതിയിൽ വളരെ നിർണായകമായ ഈ രണ്ടു കാര്യങ്ങൾ പൂർത്തീകരിക്കുന്ന ആദ്യ ഗ്രീൻ ഫീൽഡ് വിമാനത്താവള പദ്ധതിയാണ് കണ്ണൂരിലേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP