Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പന്തളത്ത് എസ്എഫ്‌ഐ, സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ; രണ്ടു പേർ വിശാൽ വധക്കേസിലെ പ്രതികളാണെന്നും പൊലീസ്

പന്തളത്ത് എസ്എഫ്‌ഐ, സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് എസ്ഡിപിഐ പ്രവർത്തകർ പിടിയിൽ; രണ്ടു പേർ വിശാൽ വധക്കേസിലെ പ്രതികളാണെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പന്തളം: പന്തളത്ത് എസ്എഫ്‌ഐ, സിപിഎം പ്രവർത്തകരെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ ഒൻപത് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ. സിപിഎം പന്തളം ലോക്കൽ കമ്മറ്റിയംഗം എസ്. ജയപ്രസാദിനും എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ. രമേശിനും കഴിഞ്ഞ ദിവസം ആക്രമണത്തിൽ പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രവർത്തകരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവരിൽ രണ്ട് പേർ വിശാൽ വധക്കേസിലെ പ്രതികളാണെന്നും പൊലീസ് പറയുന്നു.

കടയ്ക്കാട് ഇടത്തെരുവിൽ പുത്തൻവീട്ടിൽ നൗഫൽ(27), കടയ്ക്കാട് പറമ്പിൽ ലബ്ബവീട്ടിൽ അൻഷാദ്(24), കടയ്ക്കാട് ഉളമയിൽ ഉളമയിൽവീട്ടിൽ ഷൈജു(33), കടയ്ക്കാട് ചന്തയ്ക്കു സമീപം പറമ്പിൽ നവാസ്(27), കടയ്ക്കാട് ഉളമയിൽ ഉളയമഠത്തിൽ റംസി എ.ഖാദർ(38), കടയ്ക്കാട് ഉളമയിൽ ഉളയമഠത്തിൽ അൽ അമീൻ(29), കുരമ്പാല ചിത്രാ ആശുപത്രിക്കുസമീപം തെക്കോട്ടു ചരിഞ്ഞതിൽ മുഹമ്മദ് ഹുസൈൻ(37), കുരമ്പാല തരകൻവിളയിൽ നിയാസ്(40), കടയ്ക്കാട് തെക്കേ ശങ്കരത്ത് അൻസാർ(28) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇതിൽ അൻഷാദും അൻസാറുമാണ് വിശാൽ വധക്കേസിലെ പ്രതികളെന്ന് പൊലീസ് പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP