Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ പരിശ്രമങ്ങൾ ഫലം കണ്ടു; കേരളത്തിൽ തെരുവുനായ കടിച്ച 123 പേർക്കായി സർക്കാർ 96 ലക്ഷം രൂപ അനുവദിച്ചു; കമ്മീഷനെ സമീപിക്കൊനൊരുങ്ങി നിരവധി പേർ

കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ പരിശ്രമങ്ങൾ ഫലം കണ്ടു; കേരളത്തിൽ തെരുവുനായ കടിച്ച 123 പേർക്കായി സർക്കാർ 96 ലക്ഷം രൂപ അനുവദിച്ചു; കമ്മീഷനെ സമീപിക്കൊനൊരുങ്ങി നിരവധി പേർ

എറണാകുളം: മലയാളികൾ നെഞ്ചേറ്റിയ വ്യസായി കൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ പരിശ്രമങ്ങൾ ഫലം കണ്ടു. കേരളത്തിൽ പട്ടി കടിച്ച 123ഓളം പേർക്കായി കേരള സർക്കാർ 96 ലക്ഷം രൂപയുടെ നഷ്ടപരിഹാരം അനുവദിച്ചു. ഈ പണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അർഹതപ്പെട്ടവർക്ക് ഉടൻ ലഭിക്കും. പലിശ സഹിതമണ് ഇവർക്ക് നഷ്ടപരിഹാരം ലഭിക്കുക.

തെരുവുനായ ആക്രമണത്തിൽപ്പെട്ടവർക്ക് ഇത്രയും വലിയ തുക നഷ്ടപരിഹാരം നൽകുമ്പോൾ എടുത്ത് പറയേണ്ടതുകൊച്ചൗസേഫ് ചിറ്റിലപ്പള്ളിയുടെ നേതൃത്വത്തിലുള്ള സ്‌ട്രേഡോഗ് ഫ്രീ മൂവ്‌മെന്റിനാണ്. തെരുവുനായ ആക്രമിച്ചവർക്ക് നഷ്ടപരിഹാരം ലഭിക്കണമെന്ന് പറഞ്ഞ് കൊച്ചൗസേഫ് ചിറ്റിലപ്പള്ളി നടത്തിയ 24 മണിക്കൂർ നിരാഹാര സമരത്തിനാണ് ഇതോടെ ഫലം കണ്ടിരിക്കുന്നത്. ചിറ്റിലപ്പള്ളിയുടെ പ്രവർത്തന ഫലമായാണ് സുപ്രീം കോടതി ജസ്റ്റിസ് സിരിജഗൻ കമ്മീഷനെ നിയമിച്ചതും കേരളത്തിൽ കമ്മീഷൻ ഓഫിസ് തുറന്നതും.

ജസ്റ്റിസ് സിരിജഗൻ കമ്മീഷന്റെ ശുപാർശ പ്രകാരമാണ് ഇത്രയം വലിയ തുക നഷ്ടപരിഹാരമായി ലഭിച്ചിരിക്കുന്നത്. പട്ടി കടിക്കുന്നവർക്ക് എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള ജസ്റ്റിസ് സിരിജഗൻ കമ്മീഷനിൽ അപേക്ഷ കൊടുക്കാം. അപേക്ഷ കൊടുത്താൽ കമ്മീഷൻ സിറ്റിങിന് വിളിക്കും. പഞ്ചായത്തിൽ നിന്നും ആളെ വിളിപ്പിച്ചാണ് സിറ്റിങ് നടത്തുക. ഇതിൽ നിന്ന് സത്യാവസ്ഥ മനസ്സിലാക്കിയ ശേഷം നഷ്ടപരിഹാരം തീരുമാനിക്കുകയും കമ്മീഷൻ റിപ്പോർട്ട് സുപ്രീം കോടതിക്ക് അയക്കുകയും ചെയ്യും. സുപ്രീം കോടതി ഈ റിപ്പോർട്ട് പരിശോധിച്ച ശേഷം കേരളാ ചീഫ് സെക്രട്ടറിക്ക് കൈമാറും. ഇവിടെ നിന്നുമാണ് നഷ്ടപരിഹാരത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തെ ചുമതലപ്പെടുത്തുകയും ചെയ്യും.

ഇതുവരെ 123 പേർ കമ്മീഷനെ സമീപിച്ചു. ഇവർക്കെല്ലാം തന്നെ നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്തു. ഈ തുകയാണ് ഇപ്പോൾ കൈമാറാൻ ഒരുങ്ങുന്നത്. പട്ടി കടിച്ചവരുടെ 400ഓളം അപേക്ഷകൾ സ്േ്രട ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ ഓഫിസിൽ കെട്ടിക്കിടപ്പുണ്ട്. ഇനി ഇവരും കമ്മീഷനെ സമീപിച്ച് നഷ്ടപരിഹാരം നേടും. തെരുവുനായ ആക്രമണത്തിന് നഷ്ടപരിഹാരം അനുവദിക്കുന്നത് ഇന്ത്യയിൽ ഇതാദ്യമാണ്.

സിരിജഗൻ കമ്മീഷൻ എറണാകുളത്തെ ഓഫിസിന് കൂടാതെ തിരുവനന്തപുരം, കണ്ണൂർ, തൃശൂർ തുടങ്ങി മിക്ക ജില്ലകളിലും സിറ്റിങും നടത്തറുണ്ട്. പട്ടികടിച്ചവർ കമ്മീഷനുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം സ്വന്തമാക്കാം. സ്േ്രട ഡോഗ് ഫ്രീ മൂവ്‌മെന്റിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏകദേശം ഒന്നര ലക്ഷത്തോളം പേർ തെരുവു നായ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഇവർക്കെല്ലാം തന്നെ നഷ്ടപരിഹാരത്തിനായി സിരിജഗൻ കമ്മീഷനെ സമീപിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP