Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മിസ് കേരളാ സൗന്ദര്യ മത്സരത്തിൽ തിരുവനന്തപുരം സ്വദേശിനി എ. അൻസി കിരീടം അണിഞ്ഞു; കിരീടം അണിയിച്ച് നടൻ ഷെയിൻ നിഗം

മിസ് കേരളാ സൗന്ദര്യ മത്സരത്തിൽ തിരുവനന്തപുരം സ്വദേശിനി എ. അൻസി കിരീടം അണിഞ്ഞു; കിരീടം അണിയിച്ച് നടൻ ഷെയിൻ നിഗം

സ്വന്തം ലേഖകൻ

കൊച്ചി: മിസ് കേരളാ 2019ൽ സൗന്ദര്യ റാണിയായി തിരുവനന്തപുരം സ്വദേശിനി എ. അൻസി കിരീടം അണിഞ്ഞു. കൊച്ചി ലെമെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമൽസരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും അൻസിയെ സൗന്ദര്യറാണി പട്ടം അണിയിച്ചു. അഞ്ജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അഞ്ജന വേണുവാണ് രണ്ടാം റണ്ണറപ്പായത്. മിസ് ബ്യൂട്ടിഫുൾ സ്‌കിൻ, മിസ് ഫോട്ടോജനിക് പട്ടങ്ങളും അഞ്ജന ഷാജൻ സ്വന്തമാക്കി. മാളവിക ഹരിന്ദ്രനാഥ് മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നവ്യ ദേവിയാണ് മിസ് ബ്യൂട്ടിഫുൾ ഹെയർ. സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്‌കിൻ ടൈറ്റിലുകൾ ചിത്തിര ഷാജി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുൾ ഐസ് അഗ്രത സുചിൻ, മിസ് വൈസ് അഞ്ജലി ബി, മിസ് ഫിറ്റ്‌നസ് സി.എസ്. ഗ്രീഷ്മ എന്നിവരും കരസ്ഥമാക്കി. മിസ് കേരള ടിക്ടോക് സ്റ്റാറായി അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്‌സുമായി ആർദ്ര ഷാജൻ മുന്നിലെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP