Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബൈബിളിലെ ഏഴാമത്തെ കൽപന ഞാൻ ലംഘിച്ചു: പക്ഷേ, എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും; പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു, അവസാന നിമിഷമാണ് മനസ്സിലായത് തൊപ്പി കണ്ടപ്പോൾ; ഓഫിസർ ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് കയറില്ലായിരുന്നു; പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾക്ക് അവസാന നിമിഷം മനസ്താപം; ക്ഷമാപണം നടത്തി ഒരു പെഗും അടിച്ച് സ്ഥലം വിട്ട് നല്ലവനായ മോഷ്ടാവ്

ബൈബിളിലെ ഏഴാമത്തെ കൽപന ഞാൻ ലംഘിച്ചു: പക്ഷേ, എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും; പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു, അവസാന നിമിഷമാണ് മനസ്സിലായത് തൊപ്പി കണ്ടപ്പോൾ; ഓഫിസർ ക്ഷമിക്കണം പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് കയറില്ലായിരുന്നു; പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറിയ മോഷ്ടാക്കൾക്ക് അവസാന നിമിഷം മനസ്താപം; ക്ഷമാപണം നടത്തി ഒരു പെഗും അടിച്ച് സ്ഥലം വിട്ട് നല്ലവനായ മോഷ്ടാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മോഷ്ടാവാണെങ്കിലും നല്ല മനസുള്ളയാളായിരുന്നു കള്ളൻ. അത്യാവശ്യത്തിന് എന്തെങ്കിലും മോഷ്ടിച്ച് കടന്നുകളയാനായിരുന്നു കള്ളന്റെ പദ്ധതി എന്നാൽ പൂട്ടുപൊളിച്ച് വീടിനുള്ളിൽ കയറിയതോടെ പട്ടാളക്കാരന്റെ വീടാണെന്ന് തിരിച്ചറിഞ്ഞത് രാജ്യസ്‌നേഹം അയാളെ വല്ലാതെ അലട്ടി. പിന്നെ ഒന്നും ആലോചിച്ചില്ല, ഇത് പട്ടാളക്കാരന്റെ വീട് അല്ലെ അതുകൊണ്ട് ഒരെണ്ണം അടിക്കാതെ എങ്ങനെയാണ് പോകുന്നത്. വീടിന്റെ മുക്കും മൂലയും അരിച്ചു പെറുക്കി കുപ്പി കണ്ടുപിടിച്ചു ഒരു പെഗ് മാത്രം കഴിച്ചിട്ട് ബാക്കി അവിടെ തന്നെ വെച്ചു ഒടുവിൽ പുറത്തിറങ്ങി ഭിത്തിയിൽ ക്ഷമാപണക്കുറിപ്പും.

ബൈബിളിലെ ഏഴാമത്തെ കൽപന ഞാൻ ലംഘിച്ചു. പക്ഷേ എന്റെ മുന്നിൽ നിങ്ങളും നരകത്തിൽ ഉണ്ടാകും. ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു. അവസാന നിമിഷമാണ് മനസ്സിലായത്. തൊപ്പി കണ്ടപ്പോൾ. ഓഫിസർ ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു.'

തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നത്. മുൻ സൈനികനായ ഇദ്ദേഹം ഇപ്പോൾ വിദേശത്താണ്. സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു കള്ളന്റെ പ്രവേശം. ഡോ. നിക്‌സൺ ഹോമിയോ ക്ലിനിക്, ഡ്രീം കളക്ഷൻ, ഭാരത് ടയേഴ്‌സ്, സ്‌റ്റൈൽ ഫുട്‌വെയേഴ്‌സ്, ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ ൈസൻ ഡിസൈൻസ് എന്നിവിടങ്ങളിലായിരുന്നു മോഷണം. ഭാരത് ടയേഴ്‌സിൽ നിന്ന് മോഷ്ടിച്ച ക്യാഷ് ബാഗും ഉടമയുടെ പഴ്‌സും ഐസക് മാണിയുടെ വീട്ടിൽ ഉപേക്ഷിച്ചു. ബാഗിലുണ്ടായിരുന്ന 10000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാഗ് തിരികെ നൽകണമെന്ന അഭ്യർത്ഥനയും കുറിപ്പിലുണ്ട്. വീട്ടിൽനിന്ന് ഇവർ മോഷണത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കമ്പിപ്പാരയും വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

സംഭവം അറിഞ്ഞ പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. വിരലടയാള വിദഗ്ദ്ധർ എത്തി വിരലടയാളങ്ങൾ ഉൾപ്പടെയുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. പരിസര പ്രദേശങ്ങളിൽ ഉള്ളവരല്ല മോഷ്ടാക്കളെന്നും ഒന്നിലധികം ആളുകൾ സംഘത്തിൽ ഉണ്ടെന്നുമാണ് പൊലീസ് നിഗമനം. മോഷ്ടിച്ച ശേഷം കുറിപ്പെഴുതി വച്ചത് പൊലീസിനെ വഴിതെറ്റിക്കാനാണെന്നാണ് ഇത്തരത്തിലുള്ള ഇവരുടെ ശ്രമം. കുറിപ്പിന്റെ അടിസ്ഥാനത്തിൽ പ്രതിയിലേക്ക് എളുുപ്പം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP