Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐസിസ് വാർത്തകളുടെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്; മുസ്ലിം സമുദായത്തിനെതിരായ പ്രചാരണം ദൗർഭാഗ്യകരമെന്ന് എ കെ ആന്റണി

ഐസിസ് വാർത്തകളുടെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുത്; മുസ്ലിം സമുദായത്തിനെതിരായ പ്രചാരണം ദൗർഭാഗ്യകരമെന്ന് എ കെ ആന്റണി

തിരുവനന്തപുരം: ഐസിസ് വാർത്തകളുടെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാകരുതെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ കെ ആന്റണി. ഇതിന്റെ പേരിൽ മുസ്‌ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുമുള്ള ശ്രമം ദൗർഭാഗ്യകരമാണെന്നും ആന്റണി അഭിപ്രായപ്പെട്ടു.

മുസ്‌ലിം സമുദായവും രാഷ്ട്രങ്ങളുമാണ് ഐ.എസ് ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ നേരിട്ടത്. കേരളത്തിലെ മുസ്ലിംകളും ഐ.എസിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ അവരെ സംശയത്തിന്റെ മുനയിൽ നിർത്താൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആന്റണി പറഞ്ഞു.

സംസ്ഥാനത്തി?െന്റ വിവിധ ഭാഗങ്ങളിൽ മലയാളികളെ കാണാതായതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കാണാതായവരെല്ലാം ഐ.എസിൽ ചേർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ചിലർ ഐ.എസിൽ ചേർന്നിട്ടുണ്ടാകാം. എന്നാൽ എല്ലാവരും അങ്ങനെയാണെന്ന് കരുതാനാകില്ല. സംസ്ഥാനത്തെ അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകൾ കൂടി പരിഗണിച്ച് വേണം കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താനെന്നും ആന്റണി പറഞ്ഞു.

ഐസിസ് പോലെയുള്ള വിപത്തുകൾക്കെതിരെ ജാതി മത വ്യത്യാസമില്ലാതെ എല്ലാവരും ഒരുമിച്ചുനിന്ന് പ്രവർത്തിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP