Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാലക്കാട്ടെ നെല്ല് സംഭരണത്തിലെ പ്രതിസന്ധി ഒഴിഞ്ഞു; വിഷുവിന് മുമ്പ് പാലക്കാട് ജില്ലയിലെ മുഴുവൻ പാടങ്ങളിലെയും നെല്ല് കൊയ്ത് സംഭരിക്കും; കൊയ്ത്ത് യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി എകെ ബാലൻ

പാലക്കാട്ടെ നെല്ല് സംഭരണത്തിലെ പ്രതിസന്ധി ഒഴിഞ്ഞു; വിഷുവിന് മുമ്പ് പാലക്കാട് ജില്ലയിലെ മുഴുവൻ പാടങ്ങളിലെയും നെല്ല് കൊയ്ത് സംഭരിക്കും; കൊയ്ത്ത് യന്ത്രങ്ങളുടെ ഓപ്പറേറ്റർമാർക്ക് കേരളത്തിലേക്ക് വരാനുള്ള സൗകര്യമൊരുക്കുമെന്ന് മന്ത്രി എകെ ബാലൻ

സ്വന്തം ലേഖകൻ

പാലക്കാട്: പാലക്കാട് ജില്ലയിലെ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾക്ക് പരിഹാരം. വിഷുവിന് മുമ്പ് ജില്ലയിലെ മുഴുവൻ വയലുകളിലെയും നെല്ല് കൊയ്ത് സംഭരിക്കുമെന്ന് മന്ത്രി എകെ ബാലൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ കൊയ്ത്തും നെല്ല് സംഭരണവും മുടങ്ങിയത് പരിഹരിക്കാൻ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വിഷുവിന് മുൻപായി കൊയ്ത് സംഭരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

കൊയത്തടക്കമുള്ള പ്രവർത്തികൾ അവശ്യ സേവനമായി കണക്കാക്കി അതിനാവശ്യമായ തൊഴിലാളികൾക്ക് സൗകര്യങ്ങളൊരുക്കി നൽകുമെന്ന് മന്ത്രി പറഞ്ഞു. കൊയ്യാനും മെതിക്കാനും ഉപയോഗിക്കുന്ന യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്. അവർക്ക് കേരളത്തിലേക്കെത്താനുള്ള സൗകര്യമൊരുക്കും. ചുമട്ടു തൊഴിലാളികൾ, ലോഡിങ് നടത്തുന്ന ലോറികളുടെ ഡ്രൈവർമാർ, മറ്റു ജില്ലകളിലെ മില്ലുകളിലേക്ക് നെല്ല് കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവർമാർ, വെയിങ് ബ്രിഡ്ജ് ഓപ്പറേറ്റർമാർ എന്നിവർക്കും വിവിധ സ്ഥലങ്ങളിലെത്താനുള്ള സൗകര്യമൊരുക്കും. വെയ്ബ്രിഡ്ജുകൾ തുറന്ന് പ്രവർത്തിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും.

80 ശതമാനം നെല്ലും ഇതിനകം കൊയ്ത് കഴിഞ്ഞിട്ടുണ്ട്. അവശേഷിക്കുന്നതുകൊയ്തെടുക്കാനുള്ള സൗകര്യമാണൊരുക്കുന്നത്. നിലവിൽ 15 മില്ലുകളാണ് പാലക്കാട് ജില്ലയിൽ നെല്ല് സംഭരിക്കുന്നത്. പാലക്കാടിന് പുറത്തുള്ള 28 മില്ലുകളും നെല്ല് സംഭരിക്കുന്നുണ്ട്. എന്നാൽ ഇവർക്കൊന്നും വാഹനങ്ങളുമായി പാലക്കാടെത്താനാകുന്നില്ല എന്നതാണ് പ്രശ്നം. അതുകൊണ്ട് അവർക്ക് ജില്ലയിലെത്തി നെല്ല് സംഭരിക്കാനുള്ള സാഹചര്യമൊരുക്കും. കൂടാതെ ജില്ലയിലെ മില്ലുകളുടെ പരമാവധി സംഭരണശേഷി അനുസരിച്ച് നെല്ല് സംഭരിക്കാനുള്ള അനുമതി നൽകാനും യോഗം തീരുമാനിച്ചു. 150000 മെട്രിക് ടൺ നെല്ല് ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 42,000 മെട്രിക് ടൺ നെല്ല് കൊയ്ത്തിനു ശേഷം സപ്ലൈകോ സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി എകെ ബാലൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

പാലക്കാട് കളക്റ്റ്രേറ്റിൽ നടന്ന യോഗത്തിൽ ജലവിഭവ വകുപ്പുമന്ത്രി ശ്രീ. കെ. കൃഷ്ണൻകുട്ടി പങ്കെടുത്തു. കെ.വി വിജയദാസ് എംഎ‍ൽഎ, ജില്ലാ കലക്ടർ ഡി. ബാലമുരളി, എ ഡി എം ടി വിജയൻ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, മില്ലുടമകൾ, പാഡി മാർക്കറ്റിങ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP