Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജയിൽ നവീകരണത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നു: കുറ്റവാളിയെ നല്ല മനുഷ്യനാക്കുക എന്ന ശ്രമകരമായ ജോലിയാണ് ജയിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടതെന്ന് മന്ത്രി എ. കെ. ബാലൻ

ജയിൽ നവീകരണത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നു: കുറ്റവാളിയെ നല്ല മനുഷ്യനാക്കുക എന്ന ശ്രമകരമായ ജോലിയാണ് ജയിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടതെന്ന് മന്ത്രി എ. കെ. ബാലൻ

തിരുവനന്തപുരം: ജയിൽ നവീകരണത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുന്നതായി നിയമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പ്രിസൺസ് ആൻഡ് കറക്ഷണൽ വകുപ്പ് തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജയിൽ അന്തേവാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് വലിയ പ്രസക്തിയുണ്ട്. കുറ്റവാളിയെ നല്ല മനുഷ്യനാക്കുക എന്ന ശ്രമകരമായ ജോലിയാണ് ജയിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടത്. ജയിലിൽ കഴിയുന്നവർ പുറത്തിറങ്ങുമ്പോൾ ഈ സമൂഹത്തിൽ ജീവിക്കാൻ അവരെ രൂപപ്പെടുത്തേണ്ടതുണ്ട്. തടവുകാരുടെ തെറ്റുതിരുത്തൽ കേന്ദ്രങ്ങളായി ജയിലുകൾ മാറണം. തെലുങ്കാന മാതൃകയിൽ ജയിലുകളോടു ചേർന്ന് പെട്രോൾ പമ്പുകൾ ആരംഭിക്കുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്.

സർക്കാർ അധികാരമേറ്റ ശേഷം ജയിൽ വകുപ്പിൽ 309 തസ്തിക സൃഷ്ടിച്ചു. തടവുകാരുടെ തൊഴിലിൽ നിന്നുള്ള ലാഭത്തിന്റെ അൻപത് ശതമാനം തുക ജയിൽ വികസന ഫണ്ടിലേക്ക് മാറ്റാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുൻ ഡി. ജി. പി അലക്സാണ്ടർ ജേക്കബ് അധ്യക്ഷനായ ജയിൽ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശ നടപ്പാക്കാനുള്ള നടപടി സർക്കാർ ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP