Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ട്രാഫിക് നിയമലംകർക്കുള്ള പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രൻ; തുടർ നടപടികൾ സ്വീകരിക്കുക കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ച ശേഷം എന്നും സംസ്ഥാന ഗതാഗത മന്ത്രി

ട്രാഫിക് നിയമലംകർക്കുള്ള പിഴത്തുക നിശ്ചയിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയ കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് എ കെ ശശീന്ദ്രൻ; തുടർ നടപടികൾ സ്വീകരിക്കുക കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ച ശേഷം എന്നും സംസ്ഥാന ഗതാഗത മന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘകർക്കുള്ള പിഴത്തുക സംസ്ഥാനങ്ങൾക്ക നിശ്ചയിക്കാം എന്ന കേന്ദ്ര നിലപാടിനെ സ്വാഗതംചെയ്ത് സംസ്ഥാന ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉത്തരവായി ലഭിച്ചാൽ മാത്രമേ തുടർ നടപടികൾ തീരുമാനിക്കാൻ കഴിയുകയുള്ളു. പഴയ പിഴത്തുക പുനഃസ്ഥാപിക്കാതെ നിരക്ക് പുതുക്കി നിശ്ചയിക്കും. ഇപ്പോഴത്തെ വർധനവ് ലഘൂകരിക്കുക മാത്രമാണ് ചെയ്യുക. വൈകിയാണെങ്കിലും പിഴത്തുക തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് വിട്ടുനൽകിയതിൽ സന്തോഷമെന്നും മന്ത്രി പറഞ്ഞു.

ബിജെപി ഭരിക്കുന്ന ഗുജറാത്തുൾപ്പടെയുള്ള സംസ്ഥാനങ്ങൾ പിഴത്തുക കുറച്ച സാഹചര്യത്തിലാണ് കേന്ദ്രം നിലപാടിൽ അയവ് വരുത്തിയത്. ''വലിയ പിഴത്തുകയെന്നത് പ്രായോഗികമല്ല'', എന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ഇന്നലെ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 16 മുതൽ ഗുജറാത്തിൽ പുതിയ പിഴസംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. കേന്ദ്രനിയമത്തിൽ ഭേദഗതി വരുത്താൻ സംസ്ഥാനസർക്കാർ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രി തന്നെ നിലപാട് വ്യക്തമാക്കിയത്.

വാഹനനിയമലംഘനത്തിലുള്ള പിഴത്തുക എത്ര വേണമെന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ന് വ്യക്തമാക്കിയിരുന്നു. പിഴയല്ല, ആളുകളുടെ ജീവൻ രക്ഷിക്കുക എന്നതാണ് പ്രധാനം എന്ന് കേന്ദ്രമന്ത്രി പറഞ്ഞു. മോട്ടോർ വാഹനഭേദഗതി കോൺകറന്റ് ലിസ്റ്റിലാണുള്ളതെന്നും, സംസ്ഥാനങ്ങൾക്കൊപ്പം കേന്ദ്രസർക്കാരിനും നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനാകുമെന്നും നിതിൻ ഗഡ്കരി ചൂണ്ടിക്കാട്ടി.

''പിഴത്തുക ഈടാക്കുന്നതിലൂടെ വരുമാനം കൂട്ടുകയല്ല സർക്കാരിന്റെ ലക്ഷ്യം. സുരക്ഷയുള്ള റോഡുകളുണ്ടാവുക, അപകടങ്ങൾ കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പിഴയാണോ ജീവനേക്കാൾ പ്രധാനം? നിങ്ങൾ നിയമം ലംഘിച്ചില്ലെങ്കിൽ പിഴയീടാക്കേണ്ടി വരില്ലല്ലോ?'', ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കവേ നിതിൻ ഗഡ്കരി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP