Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രണ്ടു കുട്ടികളുടെ അമ്മയെ കാമുകൻ കീടനാശിനി കലർത്തിയ കോള നൽകി പീഡിപ്പിച്ചു കൊന്നു; സ്ത്രീയുടെ ആഭരണങ്ങളുമായി കാമുകൻ കടന്നു കളഞ്ഞു

രണ്ടു കുട്ടികളുടെ അമ്മയെ കാമുകൻ കീടനാശിനി കലർത്തിയ കോള നൽകി പീഡിപ്പിച്ചു കൊന്നു; സ്ത്രീയുടെ ആഭരണങ്ങളുമായി കാമുകൻ കടന്നു കളഞ്ഞു

തൃശ്ശൂർ: രണ്ടു കുട്ടികളുടെ അമ്മയെ കാമുകൻ കീടനാശിനി കലർത്തിയ കോള നൽകി പീഡിപ്പിച്ചു കൊന്നു. പൊള്ളാച്ചിൽ വച്ചാണ് ക്രൂരകൃത്യം അരങ്ങേറിയത്.

പീഡനത്തിന് ശേഷം ഒളിവിൽ പോയ കാമുകനും അയൽവാസിയുമായ യുവാവിനെ കണ്ടെത്താനായിട്ടില്ല. സ്ത്രീയുടെ ആഭരണങ്ങളുമായാണ് കാമുകൻ കടന്നു കളഞ്ഞത്.

പൊള്ളാച്ചിയിൽ വച്ച് കീടനാശിനി കലർത്തിയ കോള കുടിക്കാൻ നൽകി ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ക്രൂരമായ് പീഡിപ്പിച്ചശേഷം ഉപേക്ഷിച്ചു. അവശനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന് ഗ്രാമവാസികൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

42വയസ്സുള്ള സ്ത്രീ രണ്ടു കുട്ടികളുടെ അമ്മയാണ്. തൃശ്ശൂരിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യ്തിരുന്ന ഇവർ അയൽവാസിയുമായി പ്രണയത്തിലായിരുന്നു. സാമ്പത്തിക ഞെരുക്കത്തിലായ കാമുകനെ പല തവണ ആഭരണങ്ങൾ നൽകി സഹായിച്ചു. സ്വർണം പൊള്ളാച്ചിയിൽ പണയം വച്ചിരിക്കുകയാണെന്നും എടുക്കാൻ കൂടെ വരണമെന്നും പറഞ്ഞ് ബൈക്കിൽ കൂട്ടി കൊണ്ടു പോവുകയായിരുന്നു.പിന്നീടാണ് ക്രൂര സംഭവങ്ങൾ അരങ്ങേറിയത്. വീട്ടമ്മയെ കാണാതായെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. ഒളിവിൽ പോയ യുവാവിന് വേണ്ടി അന്വേഷണം ശക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP